അമ്മയെ മര്‍ദ്ദിച്ചെന്ന കേസില്‍ പോലീസുകാരന്‌സസ്‌പെന്‍ഷന്‍

Posted on: 23 Dec 2012



കോട്ടയം:കുടുംബവകസ്വത്ത് സംബന്ധിച്ച തര്‍ക്കത്തിനിടെ അമ്മയെ മര്‍ദ്ദിച്ചെന്ന കേസില്‍ പോലീസുകാരനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കറുകച്ചാല്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍ കെ. പ്രകാശ്ചന്ദ്രനെയാണ് ജില്ലാ പോലീസ്ചീഫ് സസ്‌പെന്‍ഡ് ചെയ്തത്.അനിലിന്റെ അമ്മ നെടുങ്കുന്നം ചേലക്കൊമ്പ് കിണറ്റുങ്കല്‍ പ്രസന്നചന്ദ്രന്റെ പരാതിയെത്തുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ച് നെടുങ്കുന്നം പോലീസ്‌സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam