പശ്ചിമഘട്ട സംരക്ഷണം: സംസ്ഥാന കണ്‍വെന്‍ഷന്‍ തൊടുപുഴയില്‍

Posted on: 23 Dec 2012തൊടുപുഴ: പശ്ചിമഘട്ടത്തെ രക്ഷിക്കുക, കേരളത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 29 ന്‌തൊടുപുഴയില്‍ സംസ്ഥാന കണ്‍വെന്‍ഷന്‍നടത്തുമെന്ന് സമിതി ഭാരവാഹികളായ ജോണ്‍ പെരുവന്താനം, ഡോ. എസ്. സീതാരാമന്‍, എം.എന്‍. ജയചന്ദ്രന്‍, കെ.എം. സുലൈമാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മുതല്‍ തൊടുപുഴ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ മുന്‍ വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വം, പ്രൊഫ. എം.കെ. പ്രസാദ്, ബസേലിയോസ് മാര്‍തോമ യാക്കോബ് പ്രഥമന്‍ കാതോലിക്കാബാവാ, മുന്‍ മന്ത്രി എം.കെ. പ്രേമചന്ദ്രന്‍, സി.ആര്‍. നീലകണ്ഠന്‍, അഡ്വ. പി.എ. പൗരന്‍, ഡോ. സി.എം. ജോയി, ഡോ. എസ്. ശങ്കര്‍, ഡോ. വി.എസ്. വിജയന്‍, ഡോ.എന്‍.സി.ഇന്ദുചൂഡന്‍,ഡോ. എസ്. സീതാരാമന്‍, പ്രൊഫ. സി.വി.റോയി, വി.ഡി. സതീശന്‍, എം.എല്‍.എ. തുടങ്ങിയവര്‍ വിഷയങ്ങളവതരിപ്പിക്കും.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam