സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ വേതനം പരിഷ്‌കരിക്കും-പി.സി.ജോര്‍ജ്

Posted on: 23 Dec 2012കോട്ടയം:സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ വേതനം പരിഷ്‌കരിക്കുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു. കെ.ടി.യു.സി (എം) ന്റെ കീഴിലുള്ള നാഷണല്‍ സ്‌കൂള്‍ പാചകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ പ്രസിഡന്റ് കുര്യന്‍ മാത്യു അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ.ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ.വര്‍ഗീസ് മാത്യു, കെ.രമ, മിനി ചങ്ങനാശ്ശേരി, നെജി ബഷീര്‍, സ്‌കറിയ കുന്നുംപുറം, ജില്ലാ പ്രസിഡന്റുമാരായ ആലീസ് കങ്കച്ചന്‍ (കോട്ടയം), സരളമ്മ സോമന്‍ (പത്തനംതിട്ട), സി.പി.കനക (കണ്ണൂര്‍), മേരിക്കുട്ടി ജോസഫ് (കാസര്‍കോട്), ഡി.സരോജം (തിരുവനന്തപുരം), ഓമന കരിമ്പാലില്‍ (കൊല്ലം) എന്നിവര്‍ പ്രസംഗിച്ചു.
Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam