കുരീപ്പുഴ ഷാനവാസ് പ്രസിഡന്റ്; ഓയൂര്‍ നസീര്‍ ജന.സെക്രട്ടറി

Posted on: 23 Dec 2012കോട്ടയം:കേരള സ്‌റ്റേറ്റ് റേഷന്‍ ഡീലേഴ്‌സ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ കെ.ടി.യു.സി (എം) സംസ്ഥാന പ്രസിഡന്റായി കുരീപ്പുഴ ഷാനവാസിന്റെയും ജനറല്‍ സെക്രട്ടറിയായി ഓയൂര്‍ നസീറിനെയും തിരഞ്ഞെടുത്തു.

മന്ത്രിമാരായ കെ.എം.മാണി, പി.ജെ.ജോസഫ്, ജോസ് കെ.മാണി എം.പി, ബെന്നി കക്കാട് എന്നിവരാണ് രക്ഷാധികാരികള്‍. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഗവണ്‍മെന്റ് ഇടപെടണമെന്ന് സംസ്ഥാന പ്രസിഡന്റ് കുരീപ്പുഴ ഷാനവാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ആവശ്യപ്പെട്ടു. കെ.എല്‍.ഡി.സി ചെയര്‍മാന്‍ ബെന്നി കക്കാട് ഉദ്ഘാടനം ചെയ്തു. ഓയൂര്‍ നസീര്‍, കെ.വി.എബ്രഹാം എന്നിവര്‍ സംസാരിച്ചു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam