വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 26 ലക്ഷംരൂപ നഷ്ടപരിഹാരം

Posted on: 23 Dec 2012കോട്ടയം: വാഹനാപകടത്തില്‍ മരിച്ച പൊന്‍കുന്നം കുന്നുംപുറത്ത് വീട്ടില്‍ ഡോ.ദീപുശേഖറിന്റെ അച്ഛനമ്മമാര്‍ക്ക് 26 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കാന്‍ കോട്ടയം അഡീഷണല്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ വിധിച്ചു. 2008 നവംബറില്‍ കണ്ണൂരിലെ ഇരിക്കൂര്‍ റോഡിലുണ്ടായ ബൈക്ക് അപകടത്തിലാണ് ഡോ.ദീപു മരിച്ചത്.

ദീപുവും സുഹൃത്തും സഞ്ചരിച്ച ബൈക്കില്‍ അമിതവേഗത്തിലെത്തിയ സ്വകാര്യബസ് ഇടിക്കുകയായിരുന്നു. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി എസ്.ഷാജഹാനാണ് വിധി പറഞ്ഞത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. വി.ബി.ബിനു കോടതിയില്‍ ഹാജരായി.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam