സ്‌കൂള്‍ കുട്ടികള്‍ വെബ് ഡിസൈനര്‍മാരാകുന്നു

Posted on: 23 Dec 2012കോട്ടയം: ഐ.ടി.Oസ്‌കൂള്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ക്രിസ്മസ് അവധിക്കാലത്ത് പ്രത്യേക വെബ് പേജ് പരിശീലനം നല്‍കുന്നു. പരിശീലനം ലഭിച്ച സ്‌കൂള്‍ ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ ഡിസംബര്‍ 27, 28 തിയ്യതികളിലാണ് പരിശീലനം. ജില്ലയില്‍ 28കേന്ദ്രങ്ങളിലായി 709 കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam