ചൈതന്യയുടെ നാടന്‍കലാമേള 28, 29, 30 തിയ്യതികളില്‍ ഉഴവൂരില്‍

Posted on: 23 Dec 2012കോട്ടയം: തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ നാടന്‍കലാമേള സംഘടിപ്പിക്കുമെന്ന് ഡയറക്ടര്‍ ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 28, 29, 30 തിയ്യതികളില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഹാളിലാണ് പരിപാടി.

നാടന്‍കലകളെക്കുറിച്ച് നടക്കുന്ന സെമിനാര്‍ 28ന് രാവിലെ 10ന് കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. 29ന് മന്ത്രി കെ.സി.ജോസഫ് കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. 30ന് വൈകീട്ട് 5.30ന് നടക്കുന്ന സമാപനസമ്മേളനം മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ അധ്യക്ഷനാകും.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam