റേഡിയേഷന്‍ സുരക്ഷയില്‍ കേരളത്തിന്‍േറത് മികച്ച നേട്ടം:മന്ത്രി കെ.എം.മാണി

Posted on: 23 Dec 2012കോട്ടയം:റേഡിയേഷന്‍ സുരക്ഷയില്‍ കേരളം കൈവരിച്ചത് അഭിമാനാര്‍ഹമായ നേട്ടമാണെന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു. സംസ്ഥാന റേഡിയേഷന്‍ സേഫ്റ്റി ഡയറക്ടറേറ്റ് നാല് ജില്ലകളിലെ റേഡിയോഗ്രാഫര്‍മാര്‍ക്കായി സംഘടിപ്പിച്ച 'റേഡിയേഷന്‍ സുരക്ഷയും ഗുണനിലവാരം ഉറപ്പാക്കലും' എന്ന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടര്‍വിദ്യാഭ്യാസമടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഊര്‍ജിതപ്പെടുത്തി ഡി.ആര്‍.എസിനെ ശക്തിപ്പെടുത്താന്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ റേഡിയോളജിക്കല്‍ സേഫ്റ്റി ഡിവിഷന്‍ മേധാവി എ.യു.സോനാവാനെ അധ്യക്ഷനായിരുന്നു. റേഡിയേഷന്‍ സേഫ്റ്റി മുന്‍ ഡയറക്ടര്‍ കെ.ടി.തോമസ് കണ്ണമ്പള്ളില്‍, മെഡിക്കല്‍ ഫിസിസിസ്റ്റസ് അസോസിയേഷന്‍, കേരള സെക്രട്ടറി കെ.വിഷ്ണു, ഇന്ത്യന്‍ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സ് ആന്‍ഡ് ടെക്‌നോളജിസ്റ്റ്‌സ് സംസ്ഥാന പ്രസിഡന്റ് എം.ജെ.ജോസഫ് എന്നിവര്‍ സംസാരിച്ചു. റേഡിയേഷന്‍ സേഫ്റ്റി ഡയറക്ടര്‍ കെ.എ.ഡേവിഡ് സ്വാഗതവും ടെക്‌നിക്കല്‍ അസിസ്റ്റന്റ് വി.സുരേഷ് നന്ദിയും പറഞ്ഞു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam