എന്‍.സി.പി. പ്രവര്‍ത്തകര്‍ രക്തംകൊണ്ട് കത്തെഴുതി

Posted on: 23 Dec 2012പാലാ:റബ്ബറിന്റെ വിലയിടിവ് തടയാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.സി.പി. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് രക്തംകൊണ്ട് കത്തെഴുതി.

പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബെന്നി മൈലാടൂര്‍ അധ്യക്ഷത വഹിച്ചു. ക്ലീറ്റസ് ഇഞ്ചിപറമ്പില്‍, സതീഷ് കല്ലുകുളം, ബാബു ഏഴാച്ചേരി, തോമസ് മാത്യു, ബേബി പാമ്പയ്ക്കല്‍, ജോസ് പഴേപറമ്പില്‍, സജോ വ്യാളിപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam