ജില്ലാ കേരളോത്സവത്തിന് കൊടിയിറങ്ങി
Posted on: 23 Dec 2012
കടുത്തുരുത്തി: കടുത്തുരുത്തിയില്‍ നടന്നുവന്ന ജില്ലാ കേരളോത്സവത്തിന് കൊടിയിറങ്ങി.
സമാപന സമ്മേളനം ജോസ് കെ.മാണി എം.പി. ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍ അധ്യക്ഷയായി. വെള്ളിയാഴ്ച നടന്ന സാംസ്കാരിക ഘോഷയാത്രയില്‍, റാലിക്ക് വെള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് ഒന്നാംസ്ഥാനം നേടി. ഫേ്ളാട്ടിന് ഒന്നാംസ്ഥാനം കാണക്കാരി പഞ്ചായത്തും നേടി. കലാകായിക മത്സരത്തില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഒന്നാംസ്ഥാനവും വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
വിജയികള്‍ക്ക് സമ്മാനദാനം ജില്ലാ വൈസ്പ്രസിഡന്റ് കെ.എ. അപ്പച്ചന് നിര്‍വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ യുവജനക്ഷേമ കോ-ഓര്‍ഡിനേറ്റര്‍ ജോബോയ് ജോര്‍ജ്, അമ്പിളി സോമന്, അച്ചന്‍കുഞ്ഞ് മണലേല്‍, എന്നിവര്‍ പ്രസംഗിച്ചു.