ക്രിസ്മസ് പ്രത്യാശയുടെ സന്ദേശം - കര്‍ദ്ദിനാള്‍ മാര്‍ ക്ലിമ്മീസ്

Posted on: 23 Dec 2012പാമ്പാടി: സമൂഹത്തില്‍ പ്രത്യാശയറ്റ് പോകുന്ന അനേകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാകണം ക്രിസ്മസ് എന്ന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ പറഞ്ഞു. പാമ്പാടി എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടന്ന സംയുക്ത ക്രിസ്മസ് ആഘോഷപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍ ക്ലിമ്മീസ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. സഖറിയാസ് മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നല്‍കി. ഫാ. റോസിജോസ്, ഫാ. ആന്റണി മണല, ഫാ. മാത്യു വി. പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam