ജൂബിലി റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറണം

Posted on: 19 Dec 2012കോട്ടയം: നഗരത്തിന്റെ അതിര്‍ത്തിയായ തുരുത്തേല്‍ പാലത്ത് നിന്നും തുടങ്ങി പടിഞ്ഞാറോട്ട് നീണ്ടുകിടക്കുന്ന എട്ട് മീറ്റര്‍ വീതിയുള്ള ജൂബിലി റോഡ് പണി കഴിപ്പിച്ചിട്ട് ഏകദേശം മൂന്ന് പതിറ്റാണ്ടായെങ്കിലും മുനിസിപ്പാലിറ്റി വേണ്ടത്ര പ്രാധാന്യം നല്‍കി ഈ റോഡ് സംരക്ഷിക്കാന്‍ ഉത്സാഹം കാണിക്കാറില്ല. ഇപ്പോഴും മണ്ണൂം കുഴിയുമായി കിടക്കുന്ന ഈ റോഡിലൂടെ ധാരാളം വാഹനങ്ങള്‍ കടന്നുപോകാറുണ്ട്.

കഞ്ഞിക്കുഴി കവലയിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കി പുതുപ്പള്ളി ഭാഗത്ത് നിന്നും വരുന്ന, ദേവലോകം, കൊല്ലാട്, ചിങ്ങവനം തുടങ്ങിയ പ്രദേശങ്ങളിലേയ്ക്ക് പോകേണ്ട വലുതും ചെറുതുമായ എല്ലാ വാഹനങ്ങളും കടന്നുപോകാന്‍ പര്യാപ്തമായ ഈ ജൂബിലി റോഡ് നാടിന്റെ വികസനം സാക്ഷാത്കരിക്കുന്നതിനായി എത്രയും പെട്ടെന്ന് പൊതുമരാമത്തു വകുപ്പിന് കൈമാറ്റം ചെയ്തുകൊടുക്കണമെന്ന് മാങ്ങാനം വടക്കേനട റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ യോഗം മുനിസിപ്പല്‍ അധികൃതരോട് അഭ്യര്‍ത്ഥിച്ചു.

വാര്‍ത്ത അയച്ചത്: കെ.എന്‍.വിജയചന്ദ്രന്‍ നായര്‍
Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam