ഞീഴൂര്‍ പഞ്ചായത്തില്‍ മണ്ണെടുപ്പു നിരോധിച്ചു
Posted on: 04 Feb 2012
ഞീഴൂര്‍:പഞ്ചായത്തില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നടത്തുന്ന മണ്ണെടുപ്പ്പൂര്‍ണ്ണമായി നിരോധിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ മണിലാല്‍ അറിയിച്ചു.
വീട്, റോഡ് നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണവിധേയമായി മണ്ണെടുക്കുന്നതിന് അനുമതി നല്‍കും. ഇതിനായി പഞ്ചായത്ത് ഉപസമിതിയെ നിയമിച്ചിട്ടുണ്ട്. മണ്ണെടുക്കുന്നതിന് അപേക്ഷ നല്‍കിയാല്‍ ഉപസമിതി സ്ഥലം പരിശോധിച്ച് തീരുമാനമെടുക്കും. എന്നാല്‍ വെട്ടുമടകള്‍ പ്രവര്‍ത്തിക്കുന്നതിന് തടസമില്ല. ഇതുസംബന്ധിച്ച് പഞ്ചായത്തു കമ്മിറ്റി എടുത്ത തീരുമാനം സര്‍വകക്ഷിയോഗത്തിലും അംഗീകരിച്ചു. നിരോധം ലംഘിച്ച് മണ്ണെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്തു പ്രസിഡന്റു പറഞ്ഞു.