ആഗോളസാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം സോഷ്യലിസം - ഡോ. തോമസ് ഐസക്

Posted on: 04 Feb 2012



വൈക്കം:ആഗോളസാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഒരേയൊരു ബദല്‍ മാര്‍ഗ്ഗം സോഷ്യലിസമാണെന്ന് സി.പി.എം. നേതാവ് ഡോ. തോമസ് ഐസക് പറഞ്ഞു. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ.എസ്.ടി.എ) സംസ്ഥാനസമ്മേളനവുമായി ബന്ധപ്പെട്ട് വൈക്കത്ത് 'ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ പരിസ്ഥിതിയില്‍' എന്ന വിഷയത്തെപ്പറ്റി നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകയായിരുന്നു അദ്ദേഹം.

'ആഗോളീകരണം അസമത്വം വര്‍ദ്ധിപ്പിക്കുന്നു. സാധാരണക്കാരന്റെ വാങ്ങല്‍ ശേഷിയെ ഇല്ലായ്മ ചെയ്യുന്നതോടൊപ്പം വ്യാപാരം കുറയാനും അത് കാരണമാകും. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് ആവശ്യമാണ്' - ഡോ. തോമസ് ഐസക് പറഞ്ഞു.

ഗ്രന്ഥശാലാസംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാര്‍ അധ്യക്ഷനായി. സി.പി.എം. ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.കെ. ഗോപിനാഥന്‍, ഇ.എം. കുഞ്ഞുമുഹമ്മദ്, വൈക്കം ഏരിയാ സെക്രട്ടറി കെ.കെ. ഗണേശന്‍, കെ.എസ്.ടി.എ. ജില്ലാ വൈസ് പ്രസിഡന്റ് ടി.ജി. ബാബു എന്നിവര്‍ പ്രസംഗിച്ചു.

More News from Kottayam