പുരസ്‌കാര വിതരണം സംഘാടക സമിതിയായി
Posted on: 04 Feb 2012
വൈക്കം: താലൂക്ക് വിമുക്തഭട സംഘടനയും വൈക്കം നഗരസഭയും ചേര്‍ന്ന് ഹൈസ്‌കൂള്‍ - കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ നടത്തിയ ഉപന്യാസ മത്സരവിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മാര്‍ച്ച് 3ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണന്‍ വിതരണംചെയ്യും.
വിമുക്തഭട സംഘടനാ പ്രസിഡന്റ് പി.ആര്‍. തങ്കപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരിപാടിയുടെ സംഘാടക സമിതിയെ തിരഞ്ഞെടുത്തു. രക്ഷാധികാരിയായി നഗരസഭാധ്യക്ഷ ശ്രീലതാ ബാലചന്ദ്രനെയും മറ്റ് ഭാരവാഹികളായി കേണല്‍ ഡോ. വേണുഗോപാല്‍, കുര്യാക്കോസ് ജോസഫ്, ശ്രീകുമാര്‍, പി.ആര്‍. തങ്കപ്പന്‍, പി.ആര്‍. നടരാജപ്പണിക്കര്‍, കേണല്‍ കെ.എം.ജി. നായര്‍, ഇ. ചെല്ലമണി, ചക്രപാണി എന്നിവരെയും തിരഞ്ഞെടുത്തു.