കേടായ സിഎഫ് ബള്‍ബുകള്‍ മാറ്റിനല്‍കും

Posted on: 04 Feb 2012



പൊന്‍കുന്നം: വൈദ്യുതി ബോര്‍ഡ് വിതരണം ചെയ്ത സിഎഫ് ബള്‍ബുകളില്‍ കേടായവ മാറ്റി പകരം നല്‍കും. പൊന്‍കുന്നം ഇലക്ട്രിക്കല്‍ ഡിവിഷനു കീഴില്‍ പൊന്‍കുന്നം, വാഴൂര്‍, പള്ളിക്കത്തോട്, പാമ്പാടി, കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം, കൂട്ടിക്കല്‍, വൈക്കം എന്നീ സെക്ഷന്‍ ഓഫീസുകളില്‍ ഇതിന് സൗകര്യമുണ്ട്. 15-ാം തിയ്യതിവരെ ഹാജരാക്കുന്ന ബിഎല്‍വൈ ലോഗോയോടുകൂടിയ സി.എഫ്.ബള്‍ബുകളാണ് മാറ്റി നല്‍കുന്നത്.

More News from Kottayam