പുകവലി നിരോധം ശക്തിപ്പെടുത്തണമെന്ന് കേരളവോളന്ററി ഹെല്‍ത്ത് സര്‍വീസ്

Posted on: 04 Feb 2012



ഇന്ന് ലോക കാന്‍സര്‍ ദിനം

കോട്ടയം: വര്‍ധിച്ചു വരുന്ന ക്യാന്‍സര്‍ രോഗങ്ങളെ നിയന്ത്രിക്കാന്‍ പുകയിലയും പുകയില ഉത്പന്നങ്ങളും നിരോധിക്കണമെന്ന് കേരള വോളന്ററി ഹെല്‍ത്ത് സര്‍വ്വീസ് ആവശ്യപ്പെട്ടു. നടപടി കളുണ്ടായില്ലെങ്കില്‍ 2005നും 2015നും ഇടയില്‍ 840 ലക്ഷം ആളുകള്‍ കാന്‍സര്‍ മൂലം മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഇന്ത്യന്‍ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ 2011 ആഗസ്ത് ഒന്നിന് പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ പ്രകാരം പുകയിലയും നിക്കോട്ടിനും അടങ്ങിയ വസ്തുക്കളുടെ വില്‍പ്പനയ്ക്ക് നിരോധവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ നിബന്ധന നടപ്പിലാക്കി എല്ലാ പുകയില ഉത്പന്നങ്ങളും നിരോധിക്കണമെന്ന് വോളന്ററി ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആവശ്യപ്പെട്ടു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam