'വാര്‍ധക്യം കര്‍മനിരതമാക്കുക'
Posted on: 04 Feb 2012
കോട്ടയം: വാര്‍ധക്യത്തിലെ സന്തോഷത്തിന്റെ അടിസ്ഥാനം കര്‍മനിരതമായ ജീവിതമാണെന്ന് ഫാ. ഡോ. ടി.ജെ. ജോഷ്വ അഭിപ്രായപ്പെട്ടു. ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയിലെ 'കര്‍മോത്സുക വാര്‍ധക്യ' വര്‍ഷാചരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ ഉദ്ഘാടനം ചെയ്തു. ഡോ. മാത്യു പാറയ്ക്കല്‍, പ്രൊഫ. കെ.എം. വര്‍ഗീസ്, സി.എം. മാത്യൂസ്, സി.ജി. വാസുദേവന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.