പെണ്‍കുട്ടിയെ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

Posted on: 04 Feb 2012



നെടുങ്കണ്ടം:പതിനാറുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ പോലീസ് പിടിയിലായി.

മുണ്ടിയെരുമ താന്നിമൂട് ബ്ലോക്ക് നമ്പര്‍ 55ല്‍ രാജു(രാജാറാം-29) വിനെയാണ് പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം സി.ഐ. എ.കെ.വിശ്വനാഥ് അറസ്റ്റു ചെയ്തത്.

തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്ത അമ്മയുടെ കൂലി വാങ്ങാന്‍ ആറുമാസം മുമ്പ് രാജുവിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് ആദ്യം പീഡിപ്പിച്ചത്. ജനവരി 24ന് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ ഇയാള്‍ ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    Kottayam District News.  കോട്ടയം . Kerala. കേരളം

More News from Kottayam