ഹിന്ദുമതപരിഷത്ത്: വാഹനപാര്‍ക്കിങ്ങിന് നിര്‍ദ്ദേശമായി

Posted on: 04 Feb 2012



കോട്ടയം:അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ സുഗമമായ നടത്തിപ്പിനായി വാഹനപാര്‍ക്കിങ്ങിന് നിര്‍ദ്ദേശമായി. ഇതനുസരിച്ച് തിരുവല്ല, ഹരിപ്പാട്, അമ്പലപ്പുഴ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ചെറുകോല്‍പ്പുഴ പാലം ജങ്ഷന് പടിഞ്ഞാറുവശത്തും കോട്ടയം, മല്ലപ്പള്ളി, ചാലാപ്പള്ളി, തീയാടിക്കല്‍ തുടങ്ങിയ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ചെറുകോല്‍പ്പുഴ വില്ലേജ് ഓഫീസ് മുതല്‍ തീയാടിക്കല്‍ വരെയും എരുമേലി, റാന്നി, വെച്ചൂച്ചിറ, പെരുനാട്, സീതത്തോട് തുടങ്ങിയ കിഴക്കന്‍ മേഖലകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ചെറുകോല്‍പ്പുഴ കലാലയം ഹാളിന് മുന്‍വശം മുതല്‍ അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രം തുടങ്ങിയ റോഡിലും പാര്‍ക്ക് ചെയ്യണം.

പുനലൂര്‍, പത്തനംതിട്ട, വള്ളിക്കോട്-കോട്ടയം, മലയാലപ്പുഴ, കോഴഞ്ചേരി മേഖലകളില്‍ നിന്നും ഉള്ള വാഹനങ്ങള്‍ പരിഷത്തിന്റെ എതിര്‍വശമായ ചെറുകോല്‍ കരയിലും പാര്‍ക്ക് ചെയ്യണം. മുകളില്‍ പറഞ്ഞിടത്തെല്ലാം ഒരു സൈഡില്‍ മാത്രമേ വാഹനം പാര്‍ക്ക് ചെയ്യാവൂ.

വിദ്യാധിരാജാ നഗറിലെ പാര്‍ക്കിങ് ഏരിയായില്‍ ചെറിയ വാഹനങ്ങള്‍ മാത്രമേ പാര്‍ക്കു ചെയ്യാന്‍ പാടുള്ളൂ. വെഹിക്കിള്‍ പാസുകള്‍ നല്‍കിയിട്ടുള്ള വാഹനങ്ങള്‍ വിദ്യാധിരാജ പാര്‍ക്കിങ് സ്ഥലത്ത് ഇടണം.

വിദ്യാധിരാജ നഗറിലേക്ക് എല്ലാ വാഹനങ്ങളും ചെറുകോല്‍പ്പുഴ ജങ്ഷന്‍ വഴി പമ്പാ തീരത്തുകൂടിയുള്ള വിദ്യാധിരാജാ സ്മൃതിമണ്ഡപത്തിന് മുന്‍പില്‍ക്കൂടിയുള്ള റോഡില്‍കൂടി മാത്രം വരണം. തിരികെപ്പോകുന്ന എല്ലാ വാഹനങ്ങളും നിര്‍ദ്ദേശിച്ചിട്ടുള്ള വിദ്യാധിരാജ താഴമണ്‍ റോഡ് വഴി പോയി നിര്‍ദ്ദേശിച്ചിട്ടുള്ള പാര്‍ക്കിങ് സ്ഥലത്ത് കിടക്കണം.

ചെറുകോല്‍പ്പുഴ തീയാടിക്കല്‍ റോഡ്‌സൈഡിലുള്ള അയിരൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഉണ്ടായിരിക്കും.

Tags:   Kottayam District News. Kottayam Local News. .  കോട്ടയം. . Kerala. കേരളം

More News from Kottayam