ചുള്ളിക്കാടിന് മൂലൂര്‍ അവാര്‍ഡ്

Posted on: 04 Feb 2012



പത്തനംതിട്ട: മൂലൂര്‍ സ്മാരക സമിതിയുടെ 26-ാമത് മൂലൂര്‍ അവാര്‍ഡിന് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'പ്രതിനായകന്‍' എന്ന കവിതാ സമാഹാരം അര്‍ഹമായി 10,001 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.

പ്രെഫ. സൂസന്‍ ജോര്‍ജ്, ഡോ. സി.ആര്‍.പ്രസാദ്, ഡോ.വി. രാജീവ് എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണ്ണയസമിതിയാണ് പുസ്തകം തിരഞ്ഞെടുത്തതെന്ന് മൂലൂര്‍ സ്മാരക സമിതി സെക്രട്ടറി എം.ജെ. ജയസിങ് അറിയിച്ചു. മൂലൂരിന്റെ 143-ാം ജന്മദിനമായ ഫിബ്രവരി 20ന് വൈകിട്ട് 4ന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍വച്ച് അവാര്‍ഡ് സമ്മാനിക്കും.

More News from Kottayam