
വിത്തുത്പാദന കേന്ദ്രത്തിലെ ജനല്‍ചില്ലില്‍
സ്റ്റിക്കര്‍ പതിച്ചനിലയില്‍
വിത്തുത്പാദന കേന്ദ്രത്തിലെ ജീവനക്കാരുടെ രണ്ടിടത്തെ വിശ്രമമുറികളുടെ ജനലുകളിലാണ് സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത്. പുലര്‍ച്ചെ സുരക്ഷാ ജീവനക്കാരനാണ് സ്റ്റിക്കര്‍ പതിച്ചിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഡയക്ടര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. രണ്ട് സ്ഥലങ്ങളിലും സി.ഐ. കെ.പി. തോംസണിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
പേടിവേണ്ട
ഫൊറന്‍സിക് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. മുമ്പ് പലയിടത്ത് കണ്ടവയെല്ലാം ജനല്‍ചില്ലുകള്‍ പൊട്ടാതിരിക്കാന്‍ ഒട്ടിച്ച സ്റ്റിക്കറുകളാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. വിത്തുത്പാദന കേന്ദ്രത്തിലെ ജനലില്‍ പതിച്ചിരിക്കുന്ന സ്റ്റിക്കര്‍ നിലത്തുനിന്ന് ഒട്ടിക്കുവാന്‍ കഴിയാത്ത രീതിയില്‍ ഉയരത്തിലുള്ളവയാണ്. -കെ.പി. തോംസണ്‍ (കടുത്തുരുത്തി സി.ഐ.)