എരുമേലി മുതല്‍ പെരൂര്‍തോട് വരെ നടപാത നിര്‍മ്മിക്കണം
Posted on: 23 Sep 2011
എരുമേലി :ശബരിമല സീസണ്‍ ആരംഭിക്കുന്നതോടെ മുണ്ടക്കയം എരുമേലി സ്‌റ്റേറ്റ് ഹൈവെയില്‍ തീര്‍ത്ഥാടകരുടെയും വാഹനങ്ങളുടെയും തിരക്ക് വളരെ കൂടുതലാണ്. സീസണില്‍ എരുമേലി മുതല്‍ പെരൂര്‍തോട് വരെയുള്ള വാഹന യാത്രകാര്‍ക്കും കാല്‍നട യാത്രകാര്‍ക്കും വളരെ പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നു. ഇതു മിക്കവാറും അപകടങ്ങളും സൃഷ്ട്ടിക്കുന്നു. എരുമേലി മുതല്‍ പെരൂര്‍തോട് വരെ നടപാത നിര്‍മിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെയും ഇതുവഴിയുള്ള യാത്രകരുടെയും ആവശ്യം.
വാര്‍ത്ത അയച്ചത്: ലോവിന്‍