എം.ജി.സ്വര്‍ണകുമാരി
കോട്ടയം:യൂണിയന്‍ ക്ലബ്ബിന് സമീപം ചിറക്കടവില്‍ മുരുത്തുമല എം.പി.രാമസ്വാമിയുടെ ഭാര്യ എം.ജി. സ്വര്‍ണകുമാരി(58) അന്തരിച്ചു. മക്കള്‍:രഞ്ജിത്(എച്ച്.ഡി.എഫ്.സി. ബാങ്ക് കോട്ടയം). രേഖ (കളക്ടറേറ്റ്, കാസര്‍കോഡ്) മരുമകന്‍: സൂരജ് കാഞ്ഞങ്ങാട്. ശവസംസ്‌കാരം ചൊവ്വാഴ്ച നാലിന് മുട്ടമ്പലം നഗരസഭാ ശ്മശാനത്തില്‍
ശിവരാമന്‍
അതിരമ്പുഴ: ശ്രീകണ്ഠമംഗലം പാലക്കതൊടിയില്‍ പരേതനായ ശ്രീധരപ്പണിക്കരുടെ മകന്‍ ശിവരാമന്‍ (കുഞ്ഞുമോന്‍-49) അന്തരിച്ചു. ഭാര്യ: സലില രാമപുരം പുളിക്കല്‍കുന്നേല്‍ കുടുംബാംഗം. മക്കള്‍: ശ്രീനാഥ്, ശരത്, ശ്രീലേഖ. ശവസംസ്‌കാരം ചൊവ്വാഴ്ച നാലിന് വീട്ടുവളപ്പില്‍.
ഗൗരി
ചങ്ങനാശ്ശേരി: വാഴപ്പള്ളി പുതുക്കാക്കരി(മുപ്പത്താറില്‍) പരേതനായ വാസുദേവന്റെ ഭാര്യ ഗൗരി (86) അന്തരിച്ചു. വാഴപ്പള്ളി ഗവണ്മെന്റ് ഹൈസ്‌കൂള്‍ ജീവനക്കാരിയായിരുന്നു. മക്കള്‍: ലീലാമ്മ, ശാന്തമ്മ, പ്രസന്നകുമാരി, ശിവപ്രസാദ്. മരുമക്കള്‍: പൊന്നപ്പന്‍, ശിവന്‍, അപ്പച്ചന്‍കുട്ടി, ശ്രീകല. ശവസംസ്‌കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പില്‍.
അച്ചന്‍കുഞ്ഞ്
കുമരകം:വടക്കുംഭാഗത്ത് പറമ്പില്‍ അച്ചന്‍കുഞ്ഞ്(കൊച്ച്-72)അന്തരിച്ചു. ഭാര്യ: പരേതയായ പെണ്ണമ്മ. മക്കള്‍: മിനിമോള്‍, മോനച്ചന്‍, സന്തോഷ്. മരുമക്കള്‍: അനിയന്‍, അജിത,ആശ. ശവസംസ്‌കാരം ചൊവ്വാഴ്ച 2ന് വീട്ടുവളപ്പില്‍.
വാസുദേവന്‍ ആചാരി
ഉള്ളായം:പുളിക്കകുന്നേല്‍ വാസുദേവന്‍ ആചാരി(75)അന്തരിച്ചു. ഭാര്യ: രാജമ്മ മേവിട ആഹവച്ചേരില്‍ കുടുംബാംഗം. മക്കള്‍: ഉഷ, ഉല്ലാസ്, ഉഷസ്. മരുമക്കള്‍: മോഹനന്‍, ബിന്ദു, രഘു. ശവസംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.
ജോസ്
ചെങ്ങളം:ഉരുളികുന്നം ഞണ്ടുപാറയില്‍ കാര്യാടിയില്‍ പരേതനായ ചാക്കോ സ്‌കറിയായുടെ മകന്‍ ജോസ്(52)അന്തരിച്ചു. ഭാര്യ: പ്രവിത്താനം വടക്കേചിറയത്ത് ടെസി. മക്കള്‍: ടിജോ, ടീന, സോന. ശവസംസ്‌കാരം ചൊവ്വാഴ്ച അഞ്ചിന് ഉരുളികുന്നം സെന്റ്‌ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
കുഞ്ഞമ്മ എബ്രഹാം
ഉളനാട്:വാലില്‍ വിളയില്‍ പരേതനായ എബ്രഹാമിന്റെ ഭാര്യ കുഞ്ഞമ്മ (85) അന്തരിച്ചു. ഉളനാട് മലയില്‍ മേലേതില്‍ കുടുംബാംഗമാണ്. മക്കള്‍: മാത്യു, റെജി, ബിനു, കുഞ്ഞുമോള്‍, ലിസി. മരുമക്കള്‍: സാലിമാത്യു, മിനി, ജെയിംസ്, റെജി. ശവസംസ്‌കാരം ചൊവ്വാഴ്ച 2ന് ഉളനാട് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയില്‍.
എം.ആര്‍. ബാലകൃഷ്ണന്‍നായര്‍
കൂരോപ്പട: മാടപ്പാട് മുണ്ടപ്ലാക്കല്‍ എം.ആര്‍. ബാലകൃഷ്ണന്‍നായര്‍ (ഓമന - 63) അന്തരിച്ചു. ഭാര്യ: പുതുപ്പള്ളി ഇരവിനല്ലൂര്‍ മരുതൂര്‍ കുടുംബാംഗം സതിയമ്മ. മക്കള്‍: അനീഷ് (ദുബായ്), അജീഷ് (യു.എസ്.എ.), മരുമക്കള്‍: രാഖി (ദുബായ്), റിനു തിരുവള്ളി മഞ്ചേരി. ശവസംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് വീട്ടുവളപ്പില്‍.
കാണാതായ ആളുടെ മൃതദേഹം പുഴയില്‍
വൈക്കം:വൈക്കപ്രയാര്‍ കാരയ്ക്കല്‍ ജോര്‍ജ്ജിനെ(55)മൂവാറ്റുപുഴയാറ്റില്‍ വൈക്കപ്രയാര്‍ ഭാഗത്ത് മരിച്ചനിലയില്‍ കണ്ടെത്തി. 21ന് രാത്രി പത്തുമണിയോടെ ഇദ്ദേഹത്തെ കാണാതായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് പുഴയില്‍ മൃതദേഹം കണ്ടത്. വൈക്കം പോലീസ് മേല്‍നടപടി എടുത്തു. ജെസിയാണ് മരിച്ച ജോര്‍ജിന്റെ ഭാര്യ. മക്കള്‍: ലിജോ, മണിക്കുട്ടി.
നെല്‍സണ്‍ ജോര്‍ജ്
തോട്ടഭാഗം: പാലക്കമണ്ണില്‍ നെല്‍സണ്‍ ജോര്‍ജ് (43) അന്തരിച്ചു. ഭാര്യ: മേരി. മക്കള്‍: ബിജു, അജു, അജിത. ശവസംസ്‌കാരം ചൊവ്വാഴ്ച 2.30ന് കവിയൂര്‍ സ്ലീബ ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.
സദാശിവന്‍പിള്ള
ഇരവിപേരൂര്‍: നെല്ലാട് കണത്താട്ട് വീട്ടില്‍ സദാശിവന്‍പിള്ള (63) അന്തരിച്ചു. ഭാര്യ: എഴുമറ്റൂര്‍ വടക്കേമുറിയില്‍ അമ്മിണിയമ്മ. മക്കള്‍: സന്ധ്യ (യു.എസ്.എ.), സിന്ധ്യ (അമൃത വിദ്യാലയം, തിരുവല്ല). മരുമക്കള്‍: ശിവപ്രകാശ് (യു.എസ്.എ.), രഞ്ജിത്ത് (അബുദാബി), ശവസംസ്‌കാരം ബുധനാഴ്ച 2ന് വീട്ടുവളപ്പില്‍.
ഏലിയാമ്മ മാത്യു
കുടയംപടി: കുളക്കാട്ടില്‍ പരേതനായ കെ.കെ. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (96) അന്തരിച്ചു. പരേത മുട്ടുചിറ പാണക്കുഴി കുടുംബാംഗമാണ്. മക്കള്‍: കുഞ്ഞന്നാമ്മ, കോരച്ചന്‍, റോസമ്മ (യു.എസ്.എ.). മറിയമ്മ, ഗ്രേസമ്മ (കുവൈത്ത്). മരുമക്കള്‍: ചാക്കോ ക്ലാമറ്റത്തില്‍ ഏറ്റുമാനൂര്‍, കുഞ്ഞൂഞ്ഞമ്മ നടുവിലകുറ്റ് കാഞ്ഞിരത്താനം, പരേതനായ ബേബിച്ചന്‍ റോസ്‌വില്ല മാവേലിക്കര, വക്കച്ചന്‍ മുതിരക്കാലായില്‍ മുട്ടുചിറ, രാജന്‍ ഇടയിലമുറിയില്‍ തിരുവനന്തപുരം. ശവസംസ്‌കാരം ചൊവ്വാഴ്ച 2ന് കുടമാളൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയില്‍.
ചെല്ലമ്മ
പാറമ്പുഴ: കുടമാളൂര്‍ ഉദയമംഗലത്ത് വീട്ടില്‍ പരേതനായ അപ്പുക്കുട്ടന്‍നായരുടെ ഭാര്യ ചെല്ലമ്മ (87) അന്തരിച്ചു. മക്കള്‍: ബാബു കൃഷ്ണകുമാര്‍ (പാറമ്പുഴ), സുധാമണി (റിട്ട. ഐ.സി.ഡി.എസ്.), ഉഷ (തലവടി), ലേഖ നായര്‍ (ഹരിപ്പാട്), നിര്‍മല (ബാംഗ്‌ളൂര്‍), ഗിരീഷ്‌കുമാര്‍ (ഫെഡറല്‍ ബാങ്ക്, നന്തന്‍കോട്), ജയശ്രീ സി.എ. (എന്‍.എസ്.എസ്. എച്ച്.എസ്.എസ്, കൊട്ടിയം), ഗീത സി.എ. (അങ്കണ്‍വാടി ടീച്ചര്‍, കുടമാളൂര്‍). മരുമക്കള്‍: ശാന്ത ബാബു (പാറമ്പുഴ), പരേതനായ രാമചന്ദ്രന്‍നായര്‍ (തിരുവഞ്ചൂര്‍), ഗോപാലകൃഷ്ണന്‍നായര്‍ (തലവടി), സത്യപാല്‍ (ഹരിപ്പാട്), മിനി സുകുമാര്‍ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), രാധാകൃഷ്ണബാബു (പാറയില്‍, കുടമാളൂര്‍), ഉണ്ണി (മേവട). ശവസംസ്‌കാരം ചൊവ്വാഴ്ച 3 മണിക്ക് പാറമ്പുഴയിലുള്ള വീട്ടുവളപ്പില്‍.
പി.എ.ചന്ദ്രന്‍നായര്‍
നെച്ചിപ്പുഴൂര്‍:പുളിക്കോളില്‍ പി.എ.ചന്ദ്രന്‍നായര്‍ (91)അന്തരിച്ചു. ചേര്‍ത്തല കുത്തിയതോട് ചിറയിന്‍മേല്‍ കുടുംബാംഗമാണ്. ഭാര്യ:രുക്മിണിയമ്മ. മക്കള്‍:വേണുഗോപാല്‍ (കനഡ), ജഗദീഷ്‌നായര്‍, ചിത്രാമേനോന്‍ (ദുബായ്). മരുമക്കള്‍:കാമില, ഡോ.കല, പ്രദീപ്‌മേനോന്‍.
ചാക്കോ ജോസഫ്
ഉരുളികുന്നം:കാര്യാടിയില്‍ ചാക്കോ ജോസഫ് (ജോസ്-52)അന്തരിച്ചു. ഭാര്യ:ടെസ്സി പ്ലാശനാല്‍ വടക്കേച്ചിറയാത്ത് കുടുംബാംഗമാണ്. മക്കള്‍:ടിജോ (മാര്‍ ആഗസ്തിനോസ് കോളേജ്, രാമപുരം), ടീന(ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൊന്‍കുന്നം), സോന (സെന്റ് ആന്റണീസ് എല്‍.പി.എസ് ചെങ്ങളം), ശവസംസ്‌കാരം ചൊവ്വാഴ്ച 4.30 ന് ഉരുളികുന്നം സെന്റ്‌ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
മുഹമ്മദ്
എരുമേലി:ശ്രീനിപുരം കമ്പിയില്‍ മുഹമ്മദ്(മമ്മിക്കാ-64) അന്തരിച്ചു. ഭാര്യ:ഐഷാബീവി. മക്കള്‍:അന്‍വര്‍ഷാ, അനീഷാ, അഫ്‌സല്‍, മരുമക്കള്‍:അന്‍സല്‍നാ, ഹാഷീം കുറുങ്കാട്ടില്‍, ഷിബിന. കബറടക്കം ചൊവ്വാഴ്ച 10.30 ന് എരുമേലി നൈനാര്‍ ജുമാ മസ്ജിദ്കബര്‍സ്ഥാനില്‍.
തങ്കമ്മ
ഇടമറ്റം:ചക്കിയാങ്കല്‍ പരേതനായ രാമകൃഷ്ണന്‍ നായരുടെ ഭാര്യ തങ്കമ്മ (68) അന്തരിച്ചു.മക്കള്‍:പുഷ്പ, ഗീത, മിനി. മരുമക്കള്‍:രാധാകൃഷ്ണന്‍ (ഐങ്കൊമ്പ്), ശ്രീകുമാര്‍ (ചെറുവള്ളി), സന്തോഷ് (മണിമല), ശവസംസ്‌കാരം ചൊവ്വാഴ്ച 2.30 ന് വീട്ടുവളപ്പില്‍.
ഗൗരി
പെരുവ: മുളക്കുളം തെക്കേക്കരയില്‍ പനങ്ങാട്ട് ഗോവിന്ദന്റെ ഭാര്യ ഗൗരി (82) അന്തരിച്ചു. മകള്‍: സുലോചന. മരുമകന്‍: രവീന്ദ്രന്‍ (മാതൃഭൂമി ഏജന്റ്, പെരുവ). ശവസംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പില്‍.
ശാന്തമ്മ
തമ്പലക്കാട്: കാപ്പുകാട്ടില്‍ (പയ്യനാനിക്കല്‍) പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ശാന്തമ്മ (60) അന്തരിച്ചു. മകള്‍: അമ്പിളി (ഗവ.നഴ്‌സ്, ഹൈദരാബാദ്). മരുമകന്‍: പുരുഷോത്തം. ശവസംസ്‌കാരം പിന്നീട്.
ജോസഫ് ജോസഫ്
ഇലയ്ക്കാട്: കല്ലോലില്‍ പുത്തന്‍പുര ജോസഫ് ജോസഫ് (പാപ്പച്ചായി - 76) അന്തരിച്ചു. ഭാര്യ: റോസമ്മ കാഞ്ഞിരപ്പള്ളി മുണ്ടുചിറകുടുംബാംഗം. മക്കള്‍: സാലി, ബന്നി, ഡെയ്‌സി, ലിജി. മരുമക്കള്‍: സാമുവല്‍ പീടികപ്പറമ്പില്‍ അടൂര്‍, ഷീല കാക്കനാട്ട്, കുളത്തൂപ്പുഴ, പ്രിന്‍സ് മൂലംതുരുത്തില്‍ ശാന്തിപുരം, സാജന്‍ തറയില്‍ തൃപ്പൂണിത്തുറ. ശവസംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.
തോമസ്
മരങ്ങാട്ടുപിള്ളി: ചേരിയ്ക്കത്തടത്തില്‍ തോമസ് (96) അന്തരിച്ചു. മക്കള്‍: ഫ്രാന്‍സിസ് (കണ്ണൂര്‍), ജോണ്‍, മാത്യു, ഏലിയാമ്മ (എസ്.എച്ച്.യു.പി.എസ്., ഉള്ളനാട്), മരുമക്കള്‍: ആലീസ്, ജോയമ്മ, എത്സമ്മ, തോമസ് ചിറയന്‍മാക്കിയില്‍ (പ്രവിത്താനം). ശവസംസ്‌കാരം ചൊവ്വാഴ്ച 10ന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി സെമിത്തേരിയില്‍.
ഇ.പി.ശാമുവല്‍
തലവടി:മൂത്തേടത്ത് ഈട്ടിക്കല്‍ ഇ.വി.ശാമുവല്‍(82) അന്തരിച്ചു. ഭാര്യ: മല്ലപ്പള്ളി മേപ്രത്ത് ഏലിയാമ്മ. മക്കള്‍: ഇ.എസ്.ജോണ്‍(ഇന്ത്യപൂര്‍ണ്ണസുവിശേഷ ദൈവസഭാ പാസ്റ്റര്‍), കുഞ്ഞുമോള്‍, മോളി, ലില്ലി, പരേതനായ പാസ്റ്റര്‍ ഇ.എസ്. വര്‍ഗീസ്. മരുമക്കള്‍: കുഞ്ഞുമോള്‍, രാജു, മോനച്ചന്‍(ചെമ്പനാലില്‍), ബാബു(തടത്തുകാലായില്‍), വല്‍സമ്മ.
എം.കെ.രാഘവന്‍
പൊടിമറ്റം:മണ്ണത്താനിയില്‍ (കൊടിത്തോട്ടം) എം.കെ.രാഘവന്‍(65) അന്തരിച്ചു. ഭാര്യ: മുണ്ടക്കയം മടത്തിപ്പറമ്പില്‍ തങ്കമ്മ. മക്കള്‍:ബിന്ദു, ബിനു, ബിജി.
മരുമക്കള്‍: കെ.വി.സാബു കൊടിത്തോട്ടം(കപ്പാട്), സഞ്ജീവ്(ആന്ധ്രപ്രദേശ്), സജി ആര്‍പ്പൂക്കര.
ശവസംസ്‌കാരം വെള്ളിയാഴ്ച 11ന് മുക്കാലി വീട്ടുവളപ്പില്‍.
സദാശിവന്‍നായര്‍
കിടങ്ങന്നൂര്‍:കോവിലേത്ത് കുഞ്ഞിരാമന്‍നായരുടെ മകന്‍ സദാശിവന്‍നായര്‍(49)അന്തരിച്ചു. ഭാര്യ: അജിത. മക്കള്‍: സന്ദീപ്,സന്ദു. ശവസംസ്‌കാരം പിന്നീട്.
വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചു
വെള്ളൂര്‍:മുളക്കുളം പനങ്ങാട്ട്‌വീട്ടില്‍ ഗൗരി(82)യെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച 10.30 ന് അവശനിലയില്‍ കണ്ടെത്തിയ ഗൗരിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചിന്നമ്മ
പരുത്തുംപാറ: ചൂരോടില്‍ പരേതനായ സി.എം. ജോസഫിന്റെ ഭാര്യ ചിന്നമ്മ(71) അന്തരിച്ചു. മള്ളൂശ്ശേരി പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ജയിംസ്(ബയോഫാര്‍മ), ജോമോന്‍(ബാംഗ്ലൂര്‍), ലൈസാമ്മ(ഗുജറാത്ത്), സുമ(ഗുജറാത്ത്). മരുമക്കള്‍: സൂസി, റാണി, സാജന്‍ അയിനിക്കല്‍(ഗുജറാത്ത്). ശവസംസ്‌കാരം ബുധനാഴ്ച 10.30ന് പാച്ചിറ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാപള്ളി സെമിത്തേരിയില്‍.
എം.പി. ഫിലിപ്പ്
കിടങ്ങൂര്‍: മേക്കാട്ടേല്‍ എം.പി. ഫിലിപ്പ്(50) അന്തരിച്ചു. ഭാര്യ: ആന്‍സി പുന്നത്തുറ എടാട്ട്(കുരിക്കാട്ടില്‍) കുടുംബാംഗം. മക്കള്‍: ജെനു, അനു. ശവസംസ്‌കാരം ചൊവ്വാഴ്ച 10.30ന് സെന്റ് മേരീസ് ഫൊറോനാപള്ളി സെമിത്തേരിയില്‍.
എം.കെ. തങ്കപ്പന്‍
കുമരകം: വടക്കുംഭാഗത്ത് പാണ്ഡ്യാന്തറയില്‍ എം.കെ. തങ്കപ്പന്‍(84) അന്തരിച്ചു. ഭാര്യ: വടവാതൂര്‍ ചെമ്പോലയില്‍ ഭാരതി. മക്കള്‍: വത്സല, പി.ടി. സുരേഷ്(സെക്രട്ടറി, എസ്.എന്‍.ഡി.പി. 5736 മെഡിക്കല്‍ കോളേജ് ശാഖ), പി.ടി. സുഭാഷ്(സബ് എഡിറ്റര്‍, കേരളകൗമുദി, കോട്ടയം). മരുമക്കള്‍: വി.വി. ലാലു, എം.ടി. സുമ(സബ് കോടതി, കോട്ടയം), പി.ബി. അജിത(ടീച്ചര്‍, പി.ജി.ആര്‍.എം. എസ്.എന്‍. കോളേജ് ചാന്നാനിക്കാട്). ശവസംസ്‌കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പില്‍.