പി.പി. പീതാംബരന്‍നായര്‍
പുല്ലാട്: പുത്തേടത്ത് വീട്ടില്‍ പി.പി. പീതാംബരന്‍ നായര്‍ (72, മാതൃഭൂമി ഏജന്റ്) അന്തരിച്ചു. ഭാര്യ: ഉഷാകുമാരി, തിരുവല്ല വേണാട്ട് മഠത്തിലോട്ട് കുടുംബാംഗം. മക്കള്‍: ഉണ്ണിക്കൃഷ്ണന്‍നായര്‍, വിജയലക്ഷ്മി, വിജയകൃഷ്ണന്‍. മരുമക്കള്‍: വിനീത, അഭിലാഷ്. ശവസംസ്‌കാരം വെള്ളിയാഴ്ച 1.30ന് വീട്ടുവളപ്പില്‍.
വി.എന്‍. കൃഷ്ണന്‍കുട്ടി
മുണ്ടക്കയം ഈസ്റ്റ്:എസ്.എന്‍.ഡി.പി. ഹൈറേഞ്ച് യൂണിയന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് ഏലപ്പാറ ബ്ലോക്ക് പ്രസിഡന്റുമായ വേണാട്ടുകുടിയില്‍ വി.എന്‍. കൃഷ്ണന്‍കുട്ടി (62) അന്തരിച്ചു. പ്ലാന്‍േറഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാനകമ്മിറ്റിയംഗം എച്ച്.എം.എല്‍. എംപ്ലോയിസ് സൊസൈറ്റി ഡയറക്ടര്‍ബോര്‍ഡംഗം, തിരുക്കൊച്ചി തോട്ടം തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി, പീരുമേട് കാര്‍ഷിക വികസന ബാങ്ക് അംഗം. കേരള പ്ലാന്‍േറഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സുമതി. മക്കള്‍: സോണി, ജോഷി, സോജി (ഇരുവരും മസ്‌കറ്റ്). മരുമക്കള്‍: സന്തോഷ്, ഐശ്വര്യ. ശവസംസ്‌കാരം പിന്നീട്.
മറിയാമ്മ തോമസ്
പെരുമ്പെട്ടി: പ്ലാച്ചേരില്‍ പരേതനായ പി.ഇ. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (ലില്ലിക്കുട്ടി-60) അന്തരിച്ചു. മക്കള്‍: മിനി, മനോജ്. മരുമകന്‍: അനില്‍. ശവസംസ്‌കാരം വെള്ളിയാഴ്ച 12 മണിക്ക് പെരുമ്പെട്ടി ജറുശലേം മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍.
ജോണ്‍ കുര്യന്‍
തലയോലപ്പറമ്പ്: തുറുമ്മത്തില്‍ ജോണ്‍ കുര്യന്‍ (ഓനച്ചന്‍ - 77) അന്തരിച്ചു. ഭാര്യ: അന്നമ്മ മഠത്തിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ജെസ്സി, സഞ്ജയ്, ബീന, റെജി (അയര്‍ലന്‍ഡ്), സുനീഷ്. മരുമക്കള്‍: ബേബി ഇടത്തിനാല്‍ (കുര്യനാട്), കുഞ്ഞുമോള്‍, ജോസ് പാറാളില്‍ (ഇലഞ്ഞി), ലിജു വര്‍ഗീസ് താഴശ്ശേരി കൂനംമാവ്, അജിത. ശവസംസ്‌കാരം വെള്ളിയാഴ്ച 2ന് തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിസെമിത്തേരിയില്‍.
അന്നക്കുട്ടി
കുറുപ്പന്തറ: ചെറുവള്ളിപ്പറമ്പില്‍ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (85) അന്തരിച്ചു. കുറുപ്പന്തറ എള്ളൂപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ബേബി, മോളി, റോയി (കുവൈത്ത്), റെജി (എസ്.ബി.ടി. കുറുപ്പന്തറ), സിബി. മരുമക്കള്‍: പരേതനായ തങ്കച്ചന്‍ തെക്കെക്കുറ്റ് (മല്ലികശ്ശേരി), ഉലഹന്നാന്‍ (പട്ടിത്താനം), ലൈലാമ്മ നൂറോക്കരി (മേമ്മുറി), മറിയാമ്മ കളപ്പുരയ്ക്കല്‍ (ചെമ്മനത്തുകര), കുഞ്ഞുമോള്‍ കക്കാട്ടില്‍ (ഇരവിമംഗലം). ശവസംസ്‌കാരം വ്യാഴാഴ്ച മൂന്നിന് കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് പള്ളിസെമിത്തേരിയില്‍.
വത്സമ്മ
കാഞ്ഞിരമറ്റം: കാഞ്ഞിരക്കാട്ട് (പറമ്പുകാട്ടില്‍) കെ.പി. അബ്രാഹത്തിന്റെ (കുട്ടിച്ചന്‍) ഭാര്യ വത്സമ്മ (49) അന്തരിച്ചു. കൊഴുവനാല്‍ തോണക്കര കുടുംബാംഗമാണ്. മക്കള്‍: സൗമ്യ (തിരുവല്ല), രമ്യ, എബിന്‍. ശവസംസ്‌കാരം വ്യാഴാഴ്ച 10.30ന് കാഞ്ഞിരമറ്റം മാര്‍ സ്ലീവാ പള്ളിസെമിത്തേരിയില്‍.
എം. ഗോവിന്ദന്‍
കോട്ടയം: ചെന്നൈ നങ്ങനല്ലൂര്‍ എസ്.ഐ.പി. കോളനി ദേവിനിവാസില്‍ സൗദാമിനിയമ്മ(കോട്ടയം)യുടെയും പരേതനായ ദേവദാസിന്റെയും (പാലക്കാട്) മകന്‍ എം. ഗോവിന്ദന്‍ (ഗോപി-43) അന്തരിച്ചു. ഐ.സി.എഫ്. ജീവനക്കാരനാണ്. ഭാര്യ: ആശാലത ചെന്നൈ. മകന്‍: ശങ്കര്‍ (വിദ്യാര്‍ഥി)
അമ്മ മരിച്ച്ഏഴാം ദിവസം മകളും മരിച്ചു
കാഞ്ഞിരപ്പള്ളി: അമ്മ മരിച്ച് ഏഴാം നാള്‍ മകളും മരിച്ചു. കാഞ്ഞിരപ്പള്ളി മുത്തിയാപാറയില്‍ പരേതനായ ജോസഫിന്റെ മകള്‍ സിസ്റ്റര്‍ അലക്‌സിയ (84) ആണ് (ഐ.ബി.എം.ബി. സഭാംഗം) ബുധനാഴ്ച 6ന് മരിച്ചത്. ഏപ്രില്‍ 11ന് സിസ്റ്റര്‍ അലക്‌സിയയുടെ അമ്മ കത്രീന(108) മരിച്ചിരുന്നു. രക്തസമര്‍ദ്ദത്തിലെ വ്യതിയാനം മൂലം ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അലക്‌സിയ ബുധനാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. സഹോദരങ്ങള്‍: അന്നമ്മ, ഏലിയാമ്മ, മേരി, അച്ചാമ്മ, ജോസ്, ലീലാമ്മ. ശവസംസ്‌കാരം വെള്ളിയാഴ്ച 10ന് ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.
ഉലഹന്നാന്‍ ജോസഫ്
കറിക്കാട്ടൂര്‍: മൂത്തേടത്ത്ഉലഹന്നാന്‍ ജോസഫ്(കുട്ടായിച്ചേട്ടന്‍-87)അന്തരിച്ചു. ഭാര്യ: ഏലിക്കുട്ടി കണ്ണമ്പള്ളി പുളിക്കീല്‍ കുടുംബാംഗം. മക്കള്‍: മേരി, ബാബു, ആനി, ഗ്രേസി, ബിജു, വിത്സണ്‍. മരുമക്കള്‍. ജോസഫ് മാടപ്പാട്ട് (പൊന്‍കുന്നം), ബിന്‍സി കാപ്പിരി പറമ്പില്‍ (പാലാ), സിബി പാറയില്‍ (ചെമ്മലമറ്റം), സിബി തോളത്തില്‍ (ഇഞ്ചിയാനി), പ്രീത ചുക്കനാനിക്കല്‍ (ചിറക്കടവ്), ബിജി തുണിയംപ്രായില്‍ (പള്ളിക്കത്തോട്). ശവസംസ്‌കാരം വ്യാഴാഴ്ച 2.30ന് കറിക്കാട്ടൂര്‍ സെന്റ് ജെയിംസ് ദേവാലയ സെമിത്തേരിയില്‍.
പാര്‍വ്വതിയമ്മ
പൊന്‍കുന്നം:മഞ്ഞപ്പള്ളിക്കുന്ന് മണ്ണിപ്ലാക്കല്‍ പരമേശ്വരന്‍നായരുടെ ഭാര്യ പാര്‍വ്വതിയമ്മ (83) അന്തരിച്ചു. മക്കള്‍: ശാന്തമ്മ, സുമതിയമ്മ. മരുമകന്‍: സദാശിവന്‍നായര്‍ (കൊടുങ്ങൂര്‍). ശവസംസ്‌കാരം വ്യാഴാഴ്ച 1.30ന് വീട്ടുവളപ്പില്‍.
മാധവന്‍നായര്‍
പൊന്‍കുന്നം:തോണിപ്പാറ തേജസില്‍ മാധവന്‍നായര്‍ (82) അന്തരിച്ചുാ. ഭാര്യ: മണിയമ്മ. മക്കള്‍: പ്രിയദര്‍ശന്‍ലാല്‍ (റിട്ട. പ്രൊഫസര്‍. കോഴിക്കോട്), ധന്യ കുറുപ്പ് (ഡല്‍ഹി), അഡ്വ. ജഗന്മയലാല്‍ (ബി.എം.എസ്. കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്). മരുമക്കള്‍: ലത (പ്രൊവിഡന്‍സ് കോളേജ്. കോഴിക്കോട്), രാജേന്ദ്രക്കുറുപ്പ് (കെയര്‍വെല്‍, ഡെല്‍ഹി), ഗീത (റബ്ബര്‍ ബോര്‍ഡ് കോട്ടയം). ശവസംസ്‌കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പില്‍.
സി.കെ. ഏലിയാമ്മ
പാമ്പാടി:പങ്ങട വടക്കേടത്ത് പരേതനായ റിട്ട അധ്യാപകന്‍ വി.ഇ. ഐസക്കിന്റെ ഭാര്യ സി.കെ. ഏലിയാമ്മ (റിട്ട. അധ്യാപിക എന്‍.എം.എല്‍.പി.എസ്. പാമ്പാടി-78) അന്തരിച്ചു. പുന്നവേലി ചെങ്ങാട്ട് കുടുംബാംഗം. മക്കള്‍: സാബു ഐസക്ക് (കെ.എസ്.എഫ്.ഇ.ആര്‍.ആര്‍. കോട്ടയം), സുനില്‍ ഐസക്. മരുമകള്‍: ജിത എലിസബേത്ത്, ചക്കാട്ട് (നെടുംകുന്നം). ശവസംസ്‌കാരം വ്യാഴാഴ്ച രണ്ടിന് പാമ്പാടി സെന്റ് ജോണ്‍സ് കത്തീഡ്രല്‍ സെമിത്തേരിയില്‍.
ഗൗരിയമ്മ
കുറിച്ചിത്താനം:തൈക്കൂട്ടത്തില്‍ പരേതനായ രാമകൃഷ്ണന്‍ നായരുടെ ഭാര്യ ഗൗരിയമ്മ (80) അന്തരിച്ചു. മക്കള്‍: ഗോപാലകൃഷ്ണന്‍, ശ്യാമള, ഉഷ, സുഷമ, സിന്ധു. മരുമക്കള്‍: പ്രേംകുമാര്‍, ജയകുമാരി, രാജപ്പന്‍, അനില്‍കുമാര്‍, അനില്‍കുമാര്‍ മണ്ണയ്ക്കനാട്. ശവസംസ്‌കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പില്‍.
ഏലമ്മ
വൈക്കം:പള്ളിപ്പുറത്തുശ്ശേരി കണ്ണാട്ട് പരേതനായ കുര്യന്റെ ഭാര്യ ഏലമ്മ (104) അന്തരിച്ചു. കടുത്തുരുത്തി വാലാച്ചിറ പറമ്പില്‍ കുടുംബാംഗം. മക്കള്‍: അന്നമ്മ (മാളിയേക്കല്‍, മുട്ടുചിറ), ആന്റണി, പരേതരായ ചാക്കോ, ജോസ്. മരുമക്കള്‍: തങ്കമ്മ (കുന്നക്കല്‍, വെച്ചൂര്‍), സല്ലമ്മ (നടുവിലേമുറിയില്‍,തിരുനെല്ലൂര്‍). ശവസംസ്‌കാരം വ്യാഴാഴ്ച 11ന് വൈക്കം സെന്റ് ജോസഫ്‌സ് ഫൊറോന പള്ളി സെമിത്തേരിയില്‍.
ഫിലോ
തഴുവംകുന്ന്: വയലില്‍ ജോര്‍ജിന്റെ ഭാര്യ ഫിലോ(48) അന്തരിച്ചു. ചാലക്കുടി വാഴപ്പിള്ളിയില്‍ കുടുംബാംഗമാണ്. മക്കള്‍: ജോബിഷ്, ആന്‍സി. ശവസംസ്‌കാരം വ്യാഴാഴ്ച രണ്ടരയ്ക്ക് തഴുവംകുന്ന് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
കുഞ്ഞമ്മ
കങ്ങഴ: മുണ്ടത്താനം ഒട്ടല്ലൂര്‍ പരേതനായ ടി.എ. ചാക്കോയുടെ ഭാര്യ കുഞ്ഞമ്മ (85) അന്തരിച്ചു. പുല്ലാട്ട് ആനമല മുണ്ടനില്‍ക്കുന്നതില്‍ കുടുംബാംഗം. മക്കള്‍: മോളിക്കുട്ടി, കുഞ്ഞുമോള്‍, പി.സി. ഏബ്രഹാം (ഇന്ത്യാ ബൈബിള്‍ മിഷന്‍), ചെറിയാന്‍, ജെസി, ലിസി. മരുമക്കള്‍: ബാബുക്കുട്ടി, പാസ്റ്റര്‍ പി.എ. ജോണ്‍സണ്‍, വത്സമ്മ, സൂസന്‍, രാജന്‍, ജോസ്. ശവസംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് മുണ്ടത്താനം ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യാ സെമിത്തേരിയില്‍.
ടി.ഇ. ജോര്‍ജ്കുട്ടി
കങ്ങഴ: മുണ്ടത്താനം തടത്തേല്‍ ടി.ഇ. ജോര്‍ജ്കുട്ടി (ടി.ഇ. വര്‍ഗീസ് - 64) അന്തരിച്ചു. ഭാര്യ: അമ്മിണി തേക്കാനാട്ട് കുടുംബാംഗം. മകന്‍: അജോ. ശവസംസ്‌കാരം വ്യാഴാഴ്ച 1.30ന് ടി.പി.എം. സെമിത്തേരിയില്‍.
ചെല്ലപ്പന്‍
അമനകര: പുലികുന്നേല്‍ അച്യുതന്റെ മകന്‍ ചെല്ലപ്പന്‍ (65) അന്തരിച്ചു. ഭാര്യ: സരോജിനി കാക്കൂര്‍ കരിമ്പനയ്ക്കല്‍ കുടുംബാംഗം. മക്കള്‍: സലി, സജി (സൗദി), സജിനി. മരുമക്കള്‍: ഷിജി പിഴക് കൊടൂര്‍, ഷീജ കാരമല പീടികപ്പറമ്പില്‍, രാജു കാക്കൂര്‍ കുഴികാട്ടില്‍. ശവസംസ്‌കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പില്‍.
ശവസംസ്‌കാരം ഇന്ന്
അമയന്നൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച വൈദ്യുതിബോര്‍ഡ് റിട്ട. ഓവര്‍സിയര്‍ ഉതുപ്പാന്‍പറമ്പില്‍ അച്ചന്‍കുഞ്ഞ് കോരയുടെ (അച്ചു-62) ശവസംസ്‌കാരം വ്യാഴാഴ്ച 11ന് അമയന്നൂര്‍ കാരാട്ടുകുന്നേല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിസെമിത്തേരിയില്‍. ഭാര്യ: പാറമ്പുഴ മാരായികുളം ആലീസ്.
ഓമന
കുളനട:നെടുവേലില്‍ മേലേതില്‍ ശിവന്‍കുട്ടിയുടെ ഭാര്യ ഓമന(55) അന്തരിച്ചു. മക്കള്‍: ശിവപ്രസാദ്, ശിവപ്രദീപ്, പ്രശാന്ത്. ശവസംസ്‌കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പില്‍.
ജേക്കബ് മാത്യു
ചങ്ങനാശ്ശേരി: പരേതനായ മാത്യു മാറാട്ടുകളത്തിന്റെയും അന്നക്കുട്ടിയുടെയും മകന്‍ ജേക്കബ് മാത്യു (ജോയി-54) അന്തരിച്ചു. ഭാര്യ: സുജ (കരിപ്പാപറമ്പില്‍ കുടുംബാംഗം, കൂര്‍ഗ്). മക്കള്‍: സഞ്ജിന, സോന, സെബാസ്റ്റ്യന്‍. ശവസംസ്‌കാരം വ്യാഴാഴ്ച മൂന്നിന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍.
ആന്റണി വറുഗീസ്
തൃക്കൊടിത്താനം: മതുപ്പുറം ആന്റണി വറുഗീസ് (ജോയിച്ചന്‍-54) അന്തരിച്ചു. ഭാര്യ: ആന്‍സമ്മ ആന്റണി, എടത്വാ പാണങ്കരി ആശാരിപറമ്പില്‍ കുടുംബാംഗം. മക്കള്‍: ജന്നി ആന്റണി (നഴ്‌സിങ് വിദ്യാര്‍ഥിനി, ബിജാപൂര്‍), സിറിള്‍ ആന്റണി (വിദ്യാര്‍ഥി, ഗവ. എച്ച്.എസ്.എസ്. തൃക്കൊടിത്താനം), ജഫിന്‍ ആന്റണി (വിദ്യാര്‍ഥി, വി.ബി.യു.പി.എസ്, തൃക്കൊടിത്താനം). ശവസംസ്‌കാരം വ്യാഴാഴ്ച മൂന്നിന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയില്‍.
കുര്യന്‍
ഉഴവൂര്‍: വള്ളോംകുന്നേല്‍ കുര്യന്‍ (95) അന്തരിച്ചു. ഭാര്യ: പരേതയായ ഏലിക്കുട്ടി മാഞ്ഞൂര്‍ മണിയല കുടുംബാംഗം. മക്കള്‍: വി.കെ. കുര്യന്‍, ഗ്രേസി, രാജു (സെന്റ് സ്റ്റീഫന്‍സ്, കോളേജ്, ഉഴവൂര്‍). പരേതരായ ഏലിയാമ്മ, അലക്‌സാണ്ടര്‍. മരുമക്കള്‍: പെണ്ണമ്മ, പരക്കാട്ട്, (താമരക്കാട്). ജയിംസ് അനുഭവന്‍, ഇരവിമംഗലം, ഷേര്‍ളി ചക്കുഴിക്കാട്ട് ഉഴവൂര്‍ (ഗ്രാമപ്പഞ്ചായത്തംഗം, ഉഴവൂര്‍) ശവസംസ്‌കാരം വ്യാഴാഴ്ച രണ്ടിന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.
ജേക്കബ്
കാവാലം: കന്നിട്ടയില്‍ പരേതനായ ജോസിന്റെ മകന്‍ ജേക്കബ് (സായപ്പന്‍-34) അന്തരിച്ചു. ഭാര്യ: സിജി കൈനടി ചിറയ്ക്കനാട് പഴയകളം കുടുംബാംഗം. അമ്മ: ഏലമ്മ കാവാലം വടക്ക് കൊച്ചുപറമ്പില്‍ കുടുംബാംഗം. ശവസംസ്‌കാരം വ്യാഴാഴ്ച 2.30ന് കാവാലം സെന്റ് തെരേസാസ് പള്ളി സെമിത്തേരിയില്‍.
പുഴയില്‍ വീണ് മരിച്ചു
പുളിംചുവട്:കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍വഴുതിവീണ് മരിച്ചു. കുടമാളൂര്‍ ചാമക്കാലായില്‍ തങ്കച്ചന്‍ (48) ആണ് മരിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെ മീനച്ചിലാറ്റിലെ തൂത്തൂട്ടി കമ്പനി കടവിലാണ് സംഭവം. ആളെ കാണാതായതറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തിരച്ചിലില്‍ പുഴയില്‍ മൃതദേഹം കണ്ടെത്തി. കോട്ടയം വെസ്റ്റ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പാറമ്പുഴ ചാമക്കാലായില്‍ തങ്കമ്മയാണ് ഭാര്യ. മക്കള്‍: അനീഷ്, അനൂപ്.
വീടുപണിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
പെരുനാട് (റാന്നി): വീടുപണിക്കിടയില്‍ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മലയാലപ്പുഴ പുതുക്കുളം പ്ലാംകൂട്ടത്തില്‍ വിജയന്‍ (54) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. പെരുനാട് പൊട്ടന്‍മൂഴിയില്‍ ഒരു വീടിന്റെ നിര്‍മാണ ജോലികള്‍ക്കിടയിലാണ് കുഴഞ്ഞുവീണത്. റാന്നി താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഭാര്യ: ശോഭന. മക്കള്‍: വിജേഷ്, വിനീത. മരുമകന്‍: മധു. ശവസംസ്‌കാരം വ്യാഴാഴ്ച 12.30ന് വീട്ടുവളപ്പില്‍.
പി.കെ. ഗോപാലകൃഷ്ണന്‍നായര്‍
കുടമാളൂര്‍: ശ്രീശൈലത്തില്‍ (പാറയില്‍) പി.കെ. ഗോപാലകൃഷ്ണന്‍നായര്‍ (മണി-64) അന്തരിച്ചു. മണിമല പുളിന്തറ കുടുംബാംഗമാണ്. ഭാര്യ: കെ. മോഹനകുമാരി. മക്കള്‍: ശ്രീജ, ശ്രീജിത്ത്. മരുമകന്‍: വിനോദ്. ശവസംസ്‌കാരം വ്യാഴാഴ്ച 11.30ന് വീട്ടുവളപ്പില്‍.
കുട്ടപ്പന്‍
ചീരഞ്ചിറ: വണ്ടാനത്ത് കുന്നുപുറത്ത് കുട്ടപ്പന്‍(68) അന്തരിച്ചു. വിളക്കിത്തല നായര്‍ സമാജം മുന്‍ സെക്രട്ടറിയാണ്. ഭാര്യ: അമ്മുക്കുട്ടി ചാന്നാഴിക്കാട് ഐക്കരത്താഴത്ത് കുടുംബാംഗം. മക്കള്‍: ജയമോള്‍, ദാസ്. മരുമക്കള്‍: രാധാകൃഷ്ണന്‍(സിവില്‍ പോലീസ് ഓഫീസര്‍, ചങ്ങനാശ്ശേരി), രാജി. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
പി.എം. ജോസഫ്
കിടങ്ങൂര്‍: പുതുശേരില്‍ പി.എം. ജോസഫ്(കുഞ്ഞേപ്പ്-86) അന്തരിച്ചു. ഭാര്യ: പരേതയായ മേരി നീണ്ടൂര്‍ പിച്ചകശ്ശേരില്‍ കുടുംബാംഗം. മക്കള്‍: തോമസ്, ബേബി, ജോണി, ജെസ്സി, പരേതയായ ഷൈലാമ്മ. മരുമക്കള്‍: മേഴ്‌സി, ഷേര്‍ളി, തങ്കച്ചന്‍ ഓണിശേരില്‍ കല്ലറ, അന്നമ്മ, റ്റോമി വള്ളിപ്പറമ്പില്‍ മാഞ്ഞൂര്‍(എല്ലാവരും യു.എസ്.എ.). ശവസംസ്‌കാരം വെള്ളിയാഴ്ച 10ന് കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയില്‍.
എ.എം. ആല്‍ബര്‍ട്ട്
കാണക്കാരി: ആനിത്തോട്ടത്തില്‍ എ.എം. ആല്‍ബര്‍ട്ട്(അപ്പച്ചന്‍-75) അന്തരിച്ചു. ഭാര്യ: മേരി കുറുമള്ളൂര്‍ അഞ്ചാലായില്‍ കുടുംബാംഗം. മക്കള്‍: സിസ്റ്റര്‍ റെജീനാ, ലീന(കുവൈത്ത്), ഷീനാ(ഓസ്‌ട്രേലിയ). മരുമക്കള്‍: സില്‍ജോ മുണ്ടുനടയ്ക്കല്‍(കുവൈത്ത്), ജീബി കാമ്പടം(ഓസ്‌ട്രേലിയ). ശവസംസ്‌കാരം വെള്ളിയാഴ്ച 10.30ന് കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോനാ പള്ളി സെമിത്തേരിയില്‍.
റെയില്‍വേ സ്റ്റേഷന്‍ കുളിമുറിയില്‍ അജ്ഞാതന്‍ മരിച്ചനിലയില്‍
കോട്ടയം: റെയില്‍വേ സ്റ്റേഷനിലെ വെയ്റ്റിങ് റൂമിനോടനുബന്ധിച്ചുള്ള കുളിമുറിയില്‍ ഒരാള്‍ മരിച്ചനിലയില്‍. 75 വയസ്സ് പ്രായം തോന്നിക്കുന്ന ഇദ്ദേഹത്തിന്റെ മുടിയും താടിയും നീട്ടിയിട്ടുണ്ട്. ഇരു നിറം. ഇടതുകൈത്തണ്ടയിലും ഇടത്തെ തുടയിലും പൊള്ളലേറ്റ പാടുകളുണ്ട്. ചാരനിറത്തിലുള്ള ഷര്‍ട്ടും പാന്റ്‌സുമാണ് വേഷം. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരിച്ചറിയുന്നവര്‍ കോട്ടയം റെയില്‍വേ പോലീസുമായി ബന്ധപ്പെടണം. ഫോണ്‍: 0481-2562628.
അച്യുതന്‍നായര്‍
തടിയൂര്‍:ശങ്കരമംഗലത്ത് അച്യുതന്‍നായര്‍ (74) അന്തരിച്ചു. ഭാര്യ: അമ്മിണിയമ്മ മാവേലിക്കര വെട്ടിക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: ജയശ്രീ, ശ്രീലത, മായ, ലതിക, രാധിക. മരുമക്കള്‍: കുമാര്‍, പരേതനായ സന്തോഷ്, രാധാകൃഷ്ണന്‍, വിനോദ്, രാജേഷ്. ശവസംസ്‌കാരം വ്യാഴാഴ്ച രണ്ടുമണിക്ക് വീട്ടുവളപ്പില്‍.
അന്നക്കുട്ടി
മരിയാപുരം:പൂവേലില്‍ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (75) അന്തരിച്ചു. മക്കള്‍: ബാബു, ലിസി, ജെയിംസ്. മരുമകന്‍: സാബു. ശവസംസ്‌കാരം വ്യാഴാഴ്ച രണ്ടിന് മരിയാപുരം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
കൃഷ്ണന്‍നായര്‍
തോപ്രാംകുടി:തോട്ടുപുറത്ത് കൃഷ്ണന്‍നായര്‍ (കൊച്ചുപിള്ള-81) അന്തരിച്ചു. ഭാര്യ: രാജമ്മ മഞ്ചുവള്ളിമാലില്‍ കുടുംബാംഗം. മക്കള്‍: സുകുമാരന്‍, ശശി, രാജന്‍ (സഹകരണ ബാങ്ക്, തോപ്രാംകുടി), പ്രഭ, അജി, സരസമ്മ, വിജയമ്മ, പുഷ്പ, സുജ, ബിന്ദു, സുമ. മരുമക്കള്‍: ബിന്ദു, ഷൈലജ, സതി, ബാബു, ഹരി, സന്തോഷ്, പ്രസാദ്, ദീപേഷ്, പരേതനായ ഷാജി. ശവസംസ്‌കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പില്‍.
ബൈക്കില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു
മൂലമറ്റം: അറക്കുളം ഗുരുമന്ദിരത്തിനു സമീപം ബൈക്കില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. തെക്കേലാനിക്കല്‍ സണ്ണിയുടെ മകന്‍ എബി(25) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. എബി സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് എബിയെ മുതലക്കോടം ഹോളി ഫാമിലി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ ബസ് ജീവനക്കാരനാണ്. അമ്മ: ലിസി. സഹോദരി: എമി. ശവസംസ്‌കാരം വ്യാഴാഴ്ച 10.30ന് മൂലമറ്റം സെന്റ്‌ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍.