SHOW MORE

കുടുംബവഴക്കിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു
മൂലമറ്റം:
കുടുംബവഴക്കിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു. എടാട് കിഴക്കേപറമ്പില്‍ പരേതനായ കുമാരന്റെ ഭാര്യ ദേവകി(65) ആണ് മരിച്ചത്. ശവസംസ്‌കാരത്തിന് ആസ്​പത്രിയില്‍ നിന്ന് വീട്ടിലെത്തിച്ച മൃതദേഹം പരാതിയെ തുടര്‍ന്ന് പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തെ കുറിച്ച് കാഞ്ഞാര്‍ പോലീസ് പറയുന്നതിങ്ങനെ:കഴിഞ്ഞ ചൊവ്വാഴ്ച ദേവകിയുടെ മകള്‍ ഗീതുവും ഗീതുവിന്റെ ഭര്‍ത്താവ് ഷിനുവും തമ്മില്‍ വീട്ടില്‍ െവച്ച് വഴക്കുണ്ടായിരുന്നു. ഇതിനിടയില്‍ മദ്ധ്യസ്ഥത പിടിക്കാനെത്തിയ ദേവകി(65) ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ സമീപത്തെ ആസ്​പത്രിയില്‍ ചികിത്സ തേടിയിരുന്നു.

വീട്ടിലെ അടിപിടി സംബന്ധിച്ച് കാഞ്ഞാര്‍ പോലീസ് ബുധനാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പരിക്ക് സാരമല്ലാതിരുന്നതിനാല്‍ ആസ്​പത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി ദേവകി മുട്ടത്തുള്ള മറ്റൊരു മകളുടെ വീട്ടിലെത്തി. ഒരു ദിവസം ഇവിടെ കഴിഞ്ഞു. ഇതിനിടെ വൃക്കകള്‍ക്ക് തകരാറുണ്ടായിരുന്ന ദേവകിയെ അടുത്ത ദിവസം തൊടുപുഴയിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. സ്വാഭാവിക മരണമെന്ന നിലയില്‍ മൃതദേഹം ബന്ധുക്കള്‍ വീട്ടിലെത്തിച്ചു. ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു. ഇതേസമയം പോലീസ് സ്റ്റേഷനിലേക്ക് വീട്ടില്‍ െവച്ച് വഴക്കുണ്ടായ സംഭവത്തില്‍ പരാതി സൂചിപ്പിച്ച് ഫോണ്‍സന്ദേശമെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞാര്‍ പോലീസ് വീട്ടിലെത്തി പരാതിയുള്ള കാര്യം അറിയിക്കുകയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയുമാണുണ്ടായത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകുന്നേരത്തോടെ മൃതദേഹം എടാടുള്ള വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മറ്റു മക്കള്‍: ബിന്ദു, ഷീജ. മരുമക്കള്‍: സജി, രാധാകൃഷ്ണന്‍. മരുമകന്‍ ഷിനു പോലീസ് നിരീക്ഷണത്തിലാണ്.

അന്നക്കുട്ടി
നെടുങ്കണ്ടം: ചെമ്പകപ്പാറ ഇഞ്ചനാല്‍(മേക്കലാത്ത്) പരേതനായ ആഗസ്തിയുടെ ഭാര്യ അന്നക്കുട്ടി(84) അന്തരിച്ചു. മക്കള്‍: ജോയിച്ചന്‍, ലാലിച്ചന്‍,ടോമിച്ചന്‍(സി.പി.ഐ(എം) കല്‍കൂന്തല്‍ ബ്രാഞ്ച് അംഗം). മരുമക്കള്‍: റോസമ്മ, മിനി, ജോളി. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് മഞ്ഞപ്പെട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

പത്മാവതിയമ്മ
നെടുങ്കണ്ടം: പാറത്തോട് കേളംപ്പറമ്പില്‍ പരേതനായ നാരായണന്‍കുട്ടിയുടെ ഭാര്യ പത്മാവതിയമ്മ (72) അന്തരിച്ചു. മക്കള്‍: മുരളി, മിനി, സുനി, അനി. മരുമക്കള്‍: കുമാരി, ബിജു.

വി.എന്‍.മോഹനദാസന്‍ നായര്‍
പാലാ: വൈപ്പന ജൂവലറി ഉടമ വി.എന്‍.മോഹനദാസന്‍ നായര്‍ വൈപ്പനയില്‍ (76) അന്തരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് വര്‍ക്കിംഗ് പ്രസിഡന്റായും വൈപ്പന കുടുംബയോഗം രക്ഷാധികാരിയായും മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ഭരണസമിതിയംഗമായും പാലാ ജേസീസ് സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്്്. ഭാര്യ: ശാരദാമ്മ (ശാരി) അമ്പലപ്പുഴ വിജയവിലാസം കുടുംബാംഗമാണ്. മക്കള്‍: മനോജ് മോഹന്‍ (വൈപ്പന ജൂവലറി), മഹല്‍ മോഹന്‍ (കോട്ടയം ജില്ലാ സഹകരണ ബാങ്ക്, പൈക), മഞ്ജു, മജി. മരുമക്കള്‍: ജ്യോതി ജി. നായര്‍ (എന്‍.എസ്.എസ്. എച്ച്.എസ്.എസ്. കിടങ്ങൂര്‍), മഞ്ജു, ആര്‍. സുരേഷ് (ഐ.എസ്.ആര്‍.ഒ. തിരുവനന്തപുരം), ഉണ്ണികൃഷ്ണന്‍ കര്‍ത്ത (സി.എം.ആര്‍.എല്‍. ആലുവ). ശവസംസ്‌കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പില്‍.

കെ.ടി.രമേശ്
വേളൂര്‍: മട്ടാഞ്ചേരി കടയപ്പറന്പില്‍ പരേതനായ തിലകന്‍ മകന്‍ കെ.ടി.രമേശ്(61) കോട്ടയം വേളൂര്‍ കൊച്ചുപറന്പിലെ മകള്‍ സൂര്യാ ബോസിന്റെ വീട്ടില്‍ അന്തരിച്ചു. ഭാര്യ: വിനീത. മക്കള്‍: സുമി അജേഷ്, സൂര്യ ബോസ്. മരുമക്കള്‍: അജേഷ്(ദുബായ്), കെ.പി.ബോസ്(ദുബായ്). ശവസംസ്‌കാരം വെള്ളിയാഴ്ച 2ന് വേളൂര്‍ എസ്.എന്‍.ഡി.പി. ശ്മശാനത്തില്‍.

സുഗതകുമാരി
അയിരൂര്‍: കാഞ്ഞിറ്റുകര ചിറക്കരവീട്ടില്‍ പരേതനായ വാസുദേവന്‍ നായരുടെ ഭാര്യ സുഗതകുമാരി (65) അന്തരിച്ചു. മക്കള്‍: ദിലീപ്, ദീപ. മരുമക്കള്‍: ശ്രീകല, സുനില്‍. ശവസംസ്‌കാരം വെള്ളിയാഴ്ച 12ന് വീട്ടുവളപ്പില്‍.

കുഞ്ഞമ്മ
ആറന്മുള: കിടങ്ങന്നൂര്‍ നാല്‍ക്കാലിക്കല്‍ അട്ടത്തറയില്‍ പരേതനായ ജോര്‍ജിന്റെ ഭാര്യ കുഞ്ഞമ്മ (86) അന്തരിച്ചു. തുരുത്തിയില്‍ മേലേതില്‍ കുടുംബാംഗമാണ്. മക്കള്‍: അമ്മിണി, അമ്മുക്കുട്ടി, പരേതനായ പൊന്നച്ചന്‍, രാജു, മോനി. മരുമക്കള്‍: എം.സി.സാമുവല്‍, കെ.എസ്.മത്തായി, സാലി, ജയ്‌നി. ശവസംസ്‌കാര ശുശ്രൂഷ വെള്ളിയാഴ്ച 3ന് ഭവനത്തില്‍ ആരംഭിച്ച്, 4ന് ആറന്മുള ഇടശ്ശേരിമല സെന്റ് തോമസ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.

സിസ്റ്റര്‍ മരിയറ്റാ പുതുശ്ശേരിക്കാലായില്‍
ചങ്ങനാശ്ശേരി: തിരുഹൃദയ സന്യാസിനി സമൂഹം ചങ്ങനാശ്ശേരി സെന്റ് മാത്യൂസ് പ്രോവിന്‍സ് അംഗം സി. മരിയറ്റാ പുതുശ്ശേരിക്കാലായില്‍ എസ്.എച്ച്. (82) അന്തരിച്ചു. പുന്നത്തറ പുതുശ്ശേരിക്കാലായില്‍ കുടുംബാംഗമാണ്. ആനിക്കാട്, ആര്‍പ്പൂക്കര, വായ്പൂര്, കോട്ടയം മെഡിക്കല്‍ സെന്റര്‍, വെളിയനാട്, ഡാല്‍മുഖം, മുട്ടാര്‍, ജ്യോതിസ്ഭവന്‍ എന്നീ ഭവനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9.30ന് മുടിയൂര്‍ക്കര ജ്യോതിസ്ഭവനിലെ ശുശ്രഷയ്ക്കുശേഷം മുടിയൂര്‍ക്കര തിരുക്കുടുംബ പള്ളി സെമിത്തേരിയില്‍.

ഇ.പി.ഗോപാലന്‍
വടുകുന്നപ്പുഴ: കെ.എസ്.ഇ.ബി. റിട്ട. ഓവര്‍സിയര്‍ ഇത്താക്കുംചേരില്‍ ഇ.പി.ഗോപാലന്‍ (72) അന്തരിച്ചു. ഭാര്യ: ഗിരിജ ഗോപാലന്‍. മക്കള്‍: ഷൈന്‍ ജി, അനീഷ് ഗോപാല്‍, രാകേഷ് ശര്‍മ ജി. മരുമകള്‍: സിന്ധു ഗോപാല്‍. ശവസംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.

SHOW MORE

തലയോലപ്പറമ്പ് കാര്‍ത്ത്യായനിദേവീ ക്ഷേത്രത്തില്‍ ന വരാത്രി ആഘോഷവും ദേവീഭാഗവത നവാഹയജ്ഞവും ആരംഭം 7.00.
മണ്ണയ്ക്കനാട് ഹോളിക്രോസ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ തിരുനാള്‍. പരേത സ്മരണദിനം ജപമാല 5.30, ഒപ്പീസ് 6.00.

കുറവിലങ്ങാട് ദേവമാതാ കോളേജ് രസതന്ത്രവിഭാഗം, കേരളസ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റുമായി സഹകരിച്ച് ഓസോണ്‍ ദിനാഘോഷം. കോളേജ് ഓഡിറ്റോറിയം. 10.00

എസ്.ബി.കോളേജ് എം.ബി.എ. വിഭാഗം ബെര്‍ക്ക്മാന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് നടത്തുന്ന മാനേജ്‌മെന്റ് ഫെസ്റ്റ്-'ബെര്‍ക്ക്‌നോവ 2016'. എസ്.ബി.കോളേജ് 10.00
സ്റ്റേറ്റ് സ്‌കൂള്‍ ഗെയിംസ് തായ്‌ക്കോണ്‍ഡോ ചാമ്പ്യന്‍ഷിപ്പ്. സമാപനസമ്മേളനം. മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ ഹാള്‍. 12.30