http://whos.amung.us/stats/readers/ufx72qy9661j/
ലക്ഷ്മിക്കുട്ടി
കൊല്ലം: അയത്തില്‍ മണക്കാട് മണി മന്ദിരം ശാന്തിനഗര്‍ 193 ല്‍ പരേതനായ ശങ്കുവിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (90) അന്തരിച്ചു. മക്കള്‍: എസ്.രവീന്ദ്രന്‍, എസ്.ശശിധരന്‍, എല്‍.ലളിത, എല്‍.രാധാമണി, എല്‍.തങ്കമണി. മരുമക്കള്‍: പരേതയായ നന്ദിനി, രുക്മിണി അമ്മ, വിശ്വനാഥന്‍, പരേതനായ ഗംഗാധരന്‍, ശരവണന്‍. ശവസംസ്‌കാരം വെള്ളിയാഴ്ച മൂന്ന് കഴിഞ്ഞ് പോളയത്തോട് ശ്മശാനത്തില്‍.
 
തങ്കമ്മയമ്മ
കുന്നത്തൂര്‍ പടിഞ്ഞാറ്: ദീപ്തി നിവാസില്‍ (മങ്ങാട്ട്) പരേതനായ സ്വാതന്ത്ര്യസമരസേനാനിയും കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റുമായ രാഘവന്‍ പിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (84) അന്തരിച്ചു. മക്കള്‍: ടി.ഓമനകുമാരിയമ്മ, വിജയലക്ഷ്മി. മരുമക്കള്‍: പരേതനായ സദാശിവന്‍ നായര്‍, രാമചന്ദ്രന്‍ പിള്ള (റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍). സഞ്ചയനം നവംബര്‍ 6ന് 8ന്.
മോഹനന്‍
കുന്നത്തൂര്‍ കിഴക്ക്: ഇഞ്ചക്കാട്ട് വീട്ടില്‍ (കൃഷ്ണ) സി.എസ്.മോഹനന്‍ (60) അന്തരിച്ചു. ഭാര്യ: കെ.ഇന്ദിര. സഞ്ചയനം തിങ്കളാഴ്ച 8ന്.
 
സുധാകരന്‍ പിള്ള
ചവറ: കോട്ടയ്ക്കകം നാണിച്ചേഴുത്ത് സുധാകരന്‍ പിള്ള (ബാബു പിള്ള-61) അന്തരിച്ചു. ഭാര്യ: ലീലാദേവി. മക്കള്‍: ഷീജ കൃഷ്ണകുമാര്‍ (മിനി), ശ്രീജ സുഭാഷ്. മരുമക്കള്‍: കൃഷ്ണകുമാര്‍, സുഭാഷ്. ശവസംസ്‌കാരം വെള്ളിയാഴ്ച 12ന് വീട്ടുവളപ്പില്‍. സഞ്ചയനം നവംബര്‍ ആറിന് രാവിലെ 8ന്.
 
പഞ്ചമി
ഓച്ചിറ: ക്ലാപ്പന തെക്ക് വലിയവീട്ടില്‍ കിഴക്കതില്‍ തങ്കപ്പന്റെ ഭാര്യ പഞ്ചമി (74) അന്തരിച്ചു. മക്കള്‍: സുഭഗന്‍ (യു.എ.ഇ.), പരേതനായ സുഭാഷ്, പരേതനായ സുരേഷ്, പരേതനായ സുദര്‍ശനന്‍, സുദര്‍ശന, സത്യന്‍ (യു.എ.ഇ.), ഗീത, അനിത, സജീവ് (യു.എ.ഇ.). മരുമക്കള്‍: മണി, ഛായ, കനകമ്മ, പരേതനായ സുകുമാരന്‍, ശുഭ, പ്രഭ, രജിലാല്‍, സീമ. ശവസംസ്‌കാരം 31ന് രണ്ടിന്.
 
സെയിദ് ഉസ്മാന്‍
മൈനാഗപ്പള്ളി:
കടപ്പ നിസാം മന്‍സിലില്‍ സെയിദ് ഉസ്മാന്‍ (ബാബു-69, റിട്ട. കെ.എസ്.ആര്‍.ടി.സി.) അന്തരിച്ചു. ഭാര്യ: റുഖിയ ബീവി (റിട്ട. ടീച്ചര്‍). മകന്‍: നിസാം (ബിസിനസ്) മരുമകള്‍: ഷെജി.
 
ലീല
കൊട്ടാരക്കര: കോട്ടാത്തല ബാബുസദനത്തില്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ ലീല(70)യെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മകന്‍ പരേതനായ ബാബുവിന്റെ ഭാര്യ ഉഷയ്ക്കും കൊച്ചുമകനുമൊപ്പമായിരുന്നു താമസം. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് ലീല മരിച്ചവിവരം മരുമകള്‍ ബന്ധുക്കളെ അറിയിക്കുന്നത്. സ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതദേഹം പരിശോധിച്ചപ്പോഴാണ് രക്തം ഒലിക്കുന്നതും കഴുത്തില്‍ മുറിവുകളും കണ്ടത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.
 
രാജേഷ്
നിണ്ടകര: െഡയറി ഫാം വടക്ക് സന്തോഷ് ഭവനില്‍ രാജേഷ് (36) അന്തരിച്ചു. അച്ഛന്‍: അരവിന്ദാക്ഷന്‍ പിള്ള, അമ്മ: ലീലാമ്മ. ഭാര്യ: സൗമ്യ. സഹോദരങ്ങള്‍: മിനിമോള്‍, സന്തോഷ്. സഞ്ചയനം ഞായറാഴ്ച 8 ന്.
 
ശിവപ്രസാദന്‍
കൊല്ലം: വടക്കുംഭാഗം പ്രതിഭയില്‍ എന്‍.ശിവപ്രസാദന്‍ (69) അന്തരിച്ചു. ഭാര്യ: ഉഷ എസ്.പ്രസാദ്. മക്കള്‍: പ്രീതി, പ്രതിഭ. മരുമക്കള്‍: നവനീത്, സഞ്ജു. ശവസംസ്‌കാരം വെള്ളിയാഴ്ച 9 ന് പോളയത്തോട് ശ്മശാനത്തില്‍.
 
കെ.അനില്‍കുമാര്‍
ഊന്നിന്‍മൂട്: ഹരിഹരപുരം തോട്ടിന്‍കര വീട്ടില്‍ കെ.അനില്‍കുമാര്‍ (47) അന്തരിച്ചു. ഭാര്യ: സുധര്‍മ്മണി. മകന്‍: അഖില്‍.
 
എ.ജി.ജോര്‍ജ്
അഞ്ചാലുംമൂട്: അഞ്ചുപിലാംവീട്ടില്‍ എ.ജി.ജോര്‍ജ് (81-റിട്ട. പഞ്ചായത്ത് ജീവനക്കാരന്‍) അന്തരിച്ചു. ഭാര്യ: സാറാമ്മ ജോര്‍ജ്. മക്കള്‍: വിജയ (ജയ്പൂര്‍), ഗീവര്‍ഗീസ് (അരുണാചല്‍പ്രദേശ്), ലിസി. മരുമക്കള്‍: സ്‌കറിയ (ജയ്പൂര്‍), സോളി, ജോയി (വിമുക്തഭടന്‍).
 
രത്‌നമ്മ
പൂതക്കുളം: കോട്ടുവന്‍കോണം നാടാക്കുവിള വീട്ടില്‍ പരേതനായ ചെല്ലപ്പന്റെ ഭാര്യ രത്‌നമ്മ (76) അന്തരിച്ചു. മക്കള്‍: തങ്കമണി, അശോക് കുമാര്‍, സുന്ദരേശന്‍, പുഷ്പരാജന്‍, രത്‌നമണി, രാജമണി, സന്തോഷ്‌കുമാര്‍, സുനില്‍കുമാര്‍. മരുമക്കള്‍: രവീന്ദ്രന്‍, സുജാത, സുചിത്ര, സുജിത, പ്രഭാകരന്‍, മോഹനന്‍, നീനു, സിന്ധു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.
 


More News from Kollam