സി.നാരായണന്‍
കുണ്ടറ: വെള്ളിമണ്‍ ഇടവട്ടം വെട്ടിലില്‍വീട്ടില്‍ സി.നാരായണന്‍ (89) അന്തരിച്ചു.ഭാര്യ: സുമതി. മക്കള്‍: പ്രേംജി (സിവില്‍ സപ്ലൈസ്, പുത്തൂര്‍), സജീവന്‍ (കശുവണ്ടി ഫാക്ടറി), രാജീവന്‍ (പി.എസ്.സി., കൊല്ലം). മരുമക്കള്‍: സരിത (ആരോഗ്യവകുപ്പ്), മഞ്ജു (കശുവണ്ടി ഫാക്ടറി), രേഖ. സഞ്ചയനം തിങ്കളാഴ്ച 7ന്.

അനീഷ്
ശാസ്താംകോട്ട: ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് കെ.എസ്.ഇ.ബി. കരാര്‍ ജീവനക്കാരന്‍ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊട്ടാരക്കര പൂവറ്റൂര്‍ പടിഞ്ഞാറ് കാഞ്ഞിരംവിള അനീഷ്ഭവനില്‍ (തേനാരംകുഴി) രാമചന്ദ്രന്‍ പിള്ളയുടെ മകന്‍ അനീഷാ(29)ണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പൂവറ്റൂര്‍ കാട്ടൂരഴികത്ത് വീട്ടില്‍ രജീഷിന് നിസാരപരിക്കേറ്റു. ഇരുവരും കരുനാഗപ്പള്ളി കെ.എസ്.ഇ.ബി. സെക്ഷന്റെ പരിധിയില്‍ കരാര്‍ ജീവനക്കാരാണ്. വ്യാഴാഴ്ച രാവിലെ 7.20ന് കുന്നത്തൂര്‍ പാലത്തിന് പടിഞ്ഞാറ് ആറ്റുകടവിലെ ചെറിയ വളവിലാണ് സംഭവം. വീട്ടില്‍നിന്ന് ബൈക്കില്‍ കരുനാഗപ്പള്ളിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ടിപ്പര്‍ ലോറിയും ഇതേദിശയില്‍ പിന്നാലെ വരികയായിരുന്നു. റോഡിലെ കുഴിയില്‍ വീഴാതെ ബൈക്ക് ഒഴിക്കുമ്പോള്‍ ടിപ്പര്‍ പിന്നിലിടിക്കുകയായിരുന്നു. അനീഷും ബൈക്കും ടിപ്പറിന്റെ അടിയില്‍പ്പെടുകയും മുന്‍ചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. അനീഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. രജീഷ് റോഡിന്റെ ഇടതുഭാഗത്തേക്ക് തെറിച്ചുവീണതിനാല്‍ രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ടവരെ ടിപ്പര്‍ലോറി ഡ്രൈവറാണ് സമീപത്തെ വീട്ടില്‍നിന്ന് കാറെടുത്ത് ശാസ്താംകോട്ട പദ്മാവതി ആസ്​പത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഡ്രൈവര്‍ രക്ഷപ്പെട്ടു. അനീഷും രജീഷും മിക്കദിവസങ്ങളിലും ഒരുമിച്ചാണ് ബൈക്കില്‍ ജോലിക്കായി കരുനാഗപ്പള്ളിയിലേക്ക് പോകുന്നത്. ടിപ്പര്‍ അമിതവേഗത്തിലായിരുന്നെന്ന് ശാസ്താംകോട്ട പോലീസ് പറഞ്ഞു. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ ഒളിവിലാണ്. ജഗദമ്മയാണ് അനീഷിന്റെ അമ്മ. ഭാര്യ: ഗംഗ. സഹോദരങ്ങള്‍: ആശ, അഞ്ജു.

അരുണാചലം
വിളക്കുടി: അയ്യപ്പവിലാസത്തില്‍ അരുണാചലം (75) അന്തരിച്ചു. ഭാര്യ: ശാന്തമ്മ. മക്കള്‍: അംബിക, മല്ലിക, ശ്രീലേഖ. മരുമക്കള്‍: ശെല്‍വരാജ്, മധു, സുരേഷ് കുമാര്‍. സഞ്ചയനം തിങ്കളാഴ്ച 8ന്.

മേരി ഷേര്‍ളി

കൊടുവിള: മുനമ്പത്തുവീട്ടില്‍ റിട്ട. ടെലഫോണ്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ (ബി.എസ്.എന്‍.എല്‍.) ബേബിജോണിന്റെ ഭാര്യ മേരി ഷേര്‍ളി (63) അന്തരിച്ചു. കുമ്പളം മൂപ്പന്റയ്യത്ത് കുടുംബാംഗമാണ്. മക്കള്‍: മാക്‌സിന്‍ (സീനിയര്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയര്‍, ഇന്റല്‍), നയന, സയന, ഡയന. മരുമക്കള്‍: ജീന, ശ്രീജിത്ത് (ഹയര്‍ സെക്കന്‍ഡറി), സതീഷ് കുമാര്‍ (ഗ്രൗണ്ട് വാട്ടര്‍). ശവസംസ്‌കാരം വെള്ളിയാഴ്ച 3ന് കൊടുവിള സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളി സെമിത്തേരിയില്‍.

ഷിബി
ആയിക്കുന്നം: ആയിക്കുന്നം പണ്ടാരത്തിന്റെ വിളയില്‍ സജീവിന്റെ ഭാര്യ ഷിബി (37) അന്തരിച്ചു. മക്കള്‍: ആദിത്യന്‍, അളകനന്ദ.

അലക്‌സ് ജെ.ഫേണ്‍സ്
കൊല്ലം: ശക്തികുളങ്ങര കമ്പനിക്കടയില്‍ അലക്‌സ് ജെ.ഫേണ്‍സ് (70) അന്തരിച്ചു. ഭാര്യ: അന്നാമ്മ അലക്‌സ്. മക്കള്‍: ജോസ് അലക്‌സ് (സീനിയര്‍ അസിസ്റ്റന്റ്, കെ.എസ്.ഇ.ബി.), ജോസഫൈന്‍ അലക്‌സ് (അധ്യാപിക, സെന്റ് ആന്റണീസ് എച്ച്.എസ്.എസ്., കാഞ്ഞിരകോട്), ജാസ്മിന്‍ അലക്‌സ്. മരുമക്കള്‍: ജോയ്‌സ് രാജന്‍ (അധ്യാപിക, വിമലഹൃദയ എച്ച്.എസ്.എസ്., കൊല്ലം), ഡോ. റോയ് മാനുവല്‍ (താലൂക്ക് ആസ്​പത്രി, പുളിങ്കുന്ന്), പോള്‍ ജോര്‍ജ് (സോഫ്‌റ്റ്വെയര്‍ എന്‍ജിനിയര്‍, ബംഗളൂരു)

കെ.ഓമനക്കുട്ടന്‍ പിള്ള

വവ്വാക്കാവ്: കെ.എസ്.പുരം കടത്തൂര്‍ കൊല്ലിരേത്ത് കേശവീയത്തില്‍ കെ.ഓമനക്കുട്ടന്‍ പിള്ള (66) അന്തരിച്ചു. കടത്തൂര്‍ 1112-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം മുന്‍ പ്രസിഡന്റ്. ഭാര്യ: ജയശ്രീ. മക്കള്‍: ഗോകുല്‍ (അസി. പ്രൊഫസര്‍, ശ്രീബുദ്ധ എന്‍ജിനിയറിങ് കോളേജ്, പാറ്റൂര്‍), ഗീതു. മരുമകള്‍: ചാമ ആര്‍.ചന്ദ്രന്‍ (അസി. പ്രൊഫ. ശ്രീബുദ്ധ എന്‍ജിനിയറിങ് കേളേജ്, പാറ്റൂര്‍). സഞ്ചയനം നവംബര്‍ 3ന് രാവിലെ 7.30.

മോഹനന്‍ പിള്ള
കുണ്ടറ: പെരുമ്പുഴ ധന്യാഭവനില്‍ മോഹനന്‍ പിള്ള (61) അന്തരിച്ചു. ഭാര്യ: കൃഷ്ണകുമാരി. മക്കള്‍: ധന്യാകുമാരി, വിഷ്ണു. മരുമകന്‍: സന്തോഷ് കുമാര്‍. ശവസംസ്‌കാരം വെള്ളിയാഴ്ച 9ന്.

കറുത്തകുഞ്ഞ്
കുന്നത്തൂര്‍: മാനാമ്പുഴ പുത്തന്‍വിള കിഴക്കതില്‍ കറുത്തകുഞ്ഞ് (97) അന്തരിച്ചു. ഭാര്യ: പരേതയായ നാണി. മക്കള്‍: പാച്ചന്‍, ചെല്ലപ്പന്‍, മോഹനന്‍, ഉത്തമന്‍, സരസ്വതി, ബാബു, ശശികുമാര്‍. മരുമക്കള്‍: തങ്കമ്മ, ഓമന, രാജി, കുമാരി, രമേശന്‍, പ്രീത, ശശികല. ശവസംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പില്‍.

നിസാമുദ്ദീന്‍
കൊല്ലം: വാളത്തുംഗല്‍ പെരുമന തൊടിയില്‍വീട്ടില്‍ നിസാമുദ്ദീന്‍ (46) അന്തരിച്ചു. ഭാര്യ: ബീന. മക്കള്‍: അന്‍സര്‍, അന്‍ഷാദ്, അന്‍സിയ.

സുശീല

കരുനാഗപ്പള്ളി: മരു. തെക്ക് വലക്കാരന്‍വീട്ടില്‍ പരേതനായ ദാമോദരന്റെ ഭാര്യ സുശീല (75) അന്തരിച്ചു. മക്കള്‍: ദിലീപന്‍, പരേതനായ സന്തോഷ്‌കുമാര്‍ തമ്പി, ഗോപന്‍, സുരേഷ്‌കുമാര്‍ (മണിക്കുട്ടന്‍), അമ്പിളി. മരുമക്കള്‍: വസന്ത, ശോഭ, പത്മം, ഹരിജ, ലാജി.

പങ്കജാക്ഷി

തങ്കശ്ശേരി: പന്തിരിക്കല്‍ത്തോപ്പ് ഫ്രണ്ട്‌സ് നഗര്‍-65 പുന്നത്തലയില്‍ പരേതനായ ഗോപാലന്റെ ഭാര്യ പങ്കജാക്ഷി (85) അന്തരിച്ചു. മക്കള്‍: പരേതനായ സുഗതന്‍, രണദേവന്‍, അരവിന്ദന്‍, അനില്‍കുമാര്‍, കൃഷ്ണകുമാര്‍. മരുമക്കള്‍: രാധ, ശോഭന, ഉഷ, ലത, സുജിത. ശവസംസ്‌കാരം വെള്ളിയാഴ്ച 9ന് മുളങ്കാടകം ശ്മശാനത്തില്‍.

ജി.രാമചന്ദ്രന്‍ പിള്ള
ചെങ്ങമനാട്: നെടിയവിള പുത്തന്‍വീട്ടില്‍ ജി.രാമചന്ദ്രന്‍ പിള്ള (68, റിട്ട. സൂപ്രണ്ട്, ഡി.എസ്.പി. ഓഫീസ്) അന്തരിച്ചു. ഭാര്യ: എസ്.മണിക്കുട്ടിയമ്മ.മക്കള്‍: വിനോദ്, വിനീത, ജ്യോതി. മരുമക്കള്‍: ആഷ, അശോക് കുമാര്‍, മഹേഷ് മോഹന്‍. സഞ്ചയനം ഞായറാഴ്ച 8ന്.

ലാലിമോള്‍

വാളകം: പൊടിയാട്ടുവിള ബഥേല്‍ ഹൗസില്‍ ഏബ്രഹാം രാജന്റെ ഭാര്യ ലാലിമോള്‍ (44) അന്തരിച്ചു. മക്കള്‍: മെര്‍ലിന്‍, മെല്‍വിന്‍. ശവസംസ്‌കാരം ശനിയാഴ്ച 11ന് വാളകം ടി.പി.എം. സെമിത്തേരിയില്‍.

വി.രമണന്‍
കിളികൊല്ലൂര്‍: ചത്തകോഴിയെ എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗൃഹനാഥന്‍ കിണറ്റില്‍വീണ് മരിച്ചു.
തട്ടാര്‍കോണം പട്ടക്കളവീട്ടില്‍ വി.രമണന്‍ (52) ആണ് വീട്ടിലെ കിണറില്‍വീണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. കോഴിയെ എടുക്കാന്‍ കിണറ്റില്‍ ഇറങ്ങുന്നതിനിടയില്‍ കാല്‍തെറ്റിവീണാണ് അപകടം. ആഴമുള്ള കിണറായിരുന്നു.
കടപ്പാക്കട അഗ്നിരക്ഷാ സേന സ്റ്റേഷന്‍ ഓഫീസര്‍ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം പുറത്തെടുത്തത്. പരേതനായ വസന്തന്റെയും സരസമ്മയുടെയും മകനാണ്. ഭാര്യ: ഉഷാകുമാരി. മൃതദേഹം ജില്ലാ ആസ്​പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശവസംസ്‌കാരം വ്യാഴാഴ്ച 12ന്.

അജയകുമാര്‍
ചന്ദനത്തോപ്പ്: ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. കേരളപുരം വറട്ടുചിറ വാഴവിളവീട്ടില്‍ വെല്‍ഡര്‍ അജയകുമാര്‍ (48) ആണ് മരിച്ചത്. ചന്ദനത്തോപ്പ് ജങ്ഷനില്‍ ബുധനാഴ്ച 2.30ന് ആയിരുന്നു അപകടം.
കരിക്കോട് ഭാഗത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന അജയകുമാറിനെ എതിരെവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ് പരിക്കേറ്റ അജയകുമാറിനെ കൊല്ലം ജില്ലാ ആസ്​പത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.
എതിരെവന്ന ബൈക്കിലെ യാത്രക്കാരന്‍ പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലാണ്. അജയകുമാര്‍ കേരളപുരം വര്‍ക്ക്‌ഷോപ്പ് ജങ്ഷനില്‍ വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യ: വത്സല. മക്കള്‍: അതുല്യ (പ്ലസ് ടു വിദ്യാര്‍ഥിനി, കോയിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), അജിത് (സെക്കന്‍ഡറി വിദ്യാര്‍ഥി, എം.ഇ.എ. സ്‌കൂള്‍, കരിക്കോട്). ജില്ലാ ആസ്​പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ശവസംസ്‌കാരം വ്യാഴാഴ്ച നടക്കും.

അഞ്ചാലുംമൂട്: ടിപ്പര്‍ ഇടിച്ച് വയോധികന്‍ മരിച്ചു. തൃക്കരുവ ഓലിക്കര മൂലയില്‍ വിളയില്‍വീട്ടില്‍ മുഹമ്മദ്കുഞ്ഞ് (63) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ കൊല്ലം ഇരുമ്പുപാലത്തിന് സമീപമാണ് അപകടമുണ്ടായത്.
സ്‌കാനിങ് സെന്ററിലെ ജീവനക്കാരനായ മുഹമ്മദ്കുഞ്ഞ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ടിപ്പര്‍ലോറി ഇടിച്ചത്. അപകടത്തെത്തുടര്‍ന്ന് ജില്ലാ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആസ്​പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി തൃക്കരുവ മുസ്ലിം ജമാഅത്ത് കബറിടത്തില്‍ സംസ്‌കരിച്ചു. ഭാര്യ: നജുമുനിസ. മക്കള്‍: ഷൈനി, സദ, സജാദ്, മരുമക്കള്‍: അബ്ദുല്‍ റബ്ബ്, ഷരീഫ്.

രാജപ്പന്‍
കുണ്ടറ: നല്ലില പഴങ്ങാലം വലിയമേലതില്‍ വീട്ടില്‍ രാജപ്പന്‍ (75) അന്തരിച്ചു. ഭാര്യ: സരസമ്മ. മക്കള്‍: ലത, ലതിക, ലജു.
മരുമക്കള്‍: പ്രസന്നകുമാര്‍, അനില്‍കുമാര്‍, രമ്യ. സഞ്ചയനം ഞായറാഴ്ച 10ന്.

മറിയാമ്മ
പനന്തോപ്പ്: കുന്നത്തൂര്‍ പനന്തോപ്പ് പുതുവീട്ടില്‍ ബിനുഭവനില്‍ പരേതനായ ജോര്‍ജ്ജിന്റെ ഭാര്യ മറിയാമ്മ (81) അന്തരിച്ചു. മക്കള്‍: രാജന്‍, ജോണ്‍, ബാബു, അമ്മിണിക്കുട്ടി, റോസമ്മ. മരുമക്കള്‍: പൊന്നമ്മ, എല്‍സി, റോസമ്മ, അച്ചന്‍കുഞ്ഞ്, ബേബി. ശവസംസ്‌കാരം വ്യാഴാഴ്ച രണ്ടിന് കടമ്പനാട് ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍.

കുഞ്ഞമ്മ
കൊട്ടിയം: വിഷ്ണുവിലാസത്തില്‍ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കുഞ്ഞമ്മ (90) അന്തരിച്ചു. ശവസംസ്‌കാരം വ്യാഴാഴ്ച 11ന് പോളയത്തോട് ശ്മശാനത്തില്‍.

SHOW MORE