പെണ്‍കുട്ടിക്ക് സൗജന്യചികിത്സ നല്‍കണം

Posted on: 23 Dec 2012ചവറ:ഡല്‍ഹിയില്‍ ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിയെ കൂട്ട മാനഭംഗത്തിനിരയാക്കിയവര്‍ക്ക് നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകാത്തവിധം ശിക്ഷനല്‍കണമെന്നും പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കണമെന്നും ഐക്യമഹിളാസംഘം (ബേബി ജോണ്‍) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയ്ക്കാവശ്യമായ നിയമനിര്‍മ്മാണ സമിതിയില്‍ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തണമെന്നും നിലവിലെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും സംസ്ഥാന സെക്രട്ടറി എസ്.ശോഭ ആവശ്യപ്പെട്ടു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam