ഇസ്‌ലാമിക തീവ്രവാദം അമേരിക്കയുടെ സൃഷ്ടി-കെ.ടി.ജലീല്‍ എം.എല്‍.എ.

Posted on: 23 Dec 2012ശാസ്താംകോട്ട: ഇസ്‌ലാമിക തീവ്രവാദം അമേരിക്കയുടെ സൃഷ്ടിയാണെന്ന് കെ.ടി.ജലീല്‍ എം.എല്‍.എ. പറഞ്ഞു. ഡി.വൈ.എഫ്.ഐ. മൈനാഗപ്പള്ളി കിഴക്ക് മേഖലാസമ്മേളനത്തിന്റെ ഭാഗമായി മൈനാഗപ്പള്ളി ഐ.സി.എസ്.ജങ്ഷനില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ ദുര്‍ബ്ബലമായപ്പോള്‍ അമേരിക്കയ്ക്ക് ഒരു ശത്രുവിനെ ആവശ്യമായിരുന്നു. അതിനുവേണ്ടിയാണ് മുസ്‌ലിങ്ങളെയും മുസ്‌ലിം രാജ്യങ്ങളെയും ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചത്. സോവിയറ്റ് റഷ്യ എന്ന കമ്മ്യൂണിസ്റ്റ് രാജ്യം ഉണ്ടായിരുന്നെങ്കില്‍ അഫ്ഗാനിസ്ഥാനിലേക്ക് പടയെ ഇറക്കി ആക്രമിക്കാന്‍ അമേരിക്കയ്ക്ക് ധൈര്യം ഉണ്ടാകില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. അന്‍സാര്‍ ഷാഫി അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ഷിജു എം.ജോണ്‍, പി.ടി.എ.റഹിം എം.എല്‍.എ., സി.പി.എം. ഏരിയ സെക്രട്ടറി പി.കെ.ഗോപന്‍, അഡ്വ. ടി.മോഹനന്‍, എ.സാബു, എം.കെ.പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam