ധനശ്രീ ഉത്തരമേഖല പ്രവര്‍ത്തക സമ്മേളനം

Posted on: 23 Dec 2012



കരുനാഗപ്പള്ളി:താലൂക്ക് എന്‍. എസ്. എസ്. യൂണിയന്റെയും മന്നം സോഷ്യല്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ധനശ്രീ വനിതാ സ്വയം സഹായസംഘങ്ങളുടെ ഉത്തരമേഖല പ്രവര്‍ത്തക സമ്മേളനം 23ന് 9 മുതല്‍ വലിയകുളങ്ങര ദേവീക്ഷേത്ര വടക്കേക്കര ദേവസ്വം ഓഡിറ്റോറിയത്തില്‍ നടക്കും. എന്‍. എസ്. എസ്. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ എസ്. രാമകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം പ്രസിഡന്റ് എന്‍. വി. അയ്യപ്പന്‍പിള്ള ഉദ്ഘാടനം ചെയ്യും. വിവിധ സ്വയംതൊഴില്‍ പദ്ധതികളെക്കുറിച്ച് ക്ലാസുമുണ്ടാകും.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam