സ്‌പിരിറ്റ് കടത്തും വ്യാജമദ്യവില്‌പനയും തടയണം

Posted on: 23 Dec 2012കരുനാഗപ്പള്ളി:ക്രിസ്മസ് പുതുവത്സര സമയത്തെ സ്​പിരിറ്റ് കടത്തും വ്യാജമദ്യവില്പനയും തടയാന്‍ നടപടിയെടുക്കണമെന്ന് കേരള മദ്യനിരോധന സമിതി ആവശ്യപ്പെട്ടു. മദ്യക്കച്ചവടക്കാര്‍ തമ്മിലുള്ള കിടമത്സരവും എക്‌സൈസ് പോലീസ് ഉദ്യോഗസ്ഥരുടെ മദ്യലോബിയുമായുള്ള അവിശുദ്ധബന്ധവും മദ്യദുരന്തസാധ്യത വര്‍ധിപ്പിക്കുന്നതായി താലൂക്ക് കമ്മിറ്റിയോഗം വിലയിരുത്തി. ജില്ലാസെക്രട്ടറി കെ. വി. രാജഗോപാലന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന്‍ പെരുമ്പലത്ത് ഉദ്ഘാടനം ചെയ്തു. താലൂക്ക് ഭാരവാഹികള്‍: സദാനന്ദന്‍ ( പ്രസി. ) , ഭദ്രന്‍ ( വൈസ് പ്രസി. ) , ഗോപി ( സെക്ര. ) , നിത്യാനന്ദന്‍ (ട്രഷ.), സരള (മഹിളാ താലൂക്ക് കമ്മിറ്റി പ്രസിഡന്റ്) .

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam