വിളവെടുപ്പ് ഉത്സവം നടത്തി

Posted on: 23 Dec 2012കരുനാഗപ്പള്ളി:കുലശേഖരപുരം കൃഷിഭവനും പുതിയകാവ് ത്രിവേണി വനിതാകര്‍ഷക ഗ്രൂപ്പും സംയുക്തമായി പുതിയകാവ് താഴത്തോട്ടത്ത് പുരയിടത്തില്‍ നടത്തിയ കരാര്‍ അടിസ്ഥാനകൃഷിയുടെ വിളവെടുപ്പ് നടത്തി. ഏത്തവാഴക്കുലകളുടെയും ചീനിയുടെയും വിളവെടുപ്പാണ് നടത്തിയത്. വിളവെടുത്ത ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിപണനം നടത്തി. വിളവെടുപ്പ് കുലശേഖരപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. അബ്ദുല്‍ സലിം ഉദ്ഘാടനം ചെയ്തു. വിപണന ഉദ്ഘാടനം ഓച്ചിറ ബ്ലോക്ക് പഞ്ചായത്തംഗം കെ. എസ്. പുരം സുധീര്‍ നിര്‍വഹിച്ചു. സുജാത, സരസ്വതി, ജയശ്രീ, രവികുമാര്‍, ദിവാകരന്‍, ദേവകി, വിജയകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam