പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണം-ആര്‍. വൈ. എഫ്.

Posted on: 23 Dec 2012കരുനാഗപ്പള്ളി:പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആര്‍.വൈ. എഫ്. കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ആര്‍.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഷാജഹാന്‍, ഗണേഷ്‌കുമാര്‍, മിനി എന്നിവര്‍ സമ്മേളനം നിയന്ത്രിച്ചു. ആര്‍.എസ്.പി. മണ്ഡലം സെക്രട്ടറി എം.എസ്. ഷൗക്കത്ത്, സി.എം. ഷരീഫ്, എ.സോളമന്‍, രവിരാജ്, രാജു, ശിവശങ്കരപ്പിള്ള, ക്ലാപ്പന ഷിബു, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഷാജഹാന്‍ പാവുമ്പ ( പ്രസി. ) , മനോജ്, ബിനോജ് ( വൈസ് പ്രസി. ) , ക്ലാപ്പന ഷിബു (സെക്ര.) , അനു ചോതിവിള, ഷെഫി ( ജോ. സെക്ര. ) അനില്‍ (ട്രഷ.) .

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam