ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫോറം ക്രിസ്മസ് സംഗമസന്ധ്യ നടത്തി

Posted on: 23 Dec 2012തേവലക്കര: ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്‌സ് പള്ളി(മാര്‍ ആബോ തീര്‍ത്ഥാടനകേന്ദ്രം)യില്‍ സംയുക്ത ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ക്രിസ്മസ് സംഗമസന്ധ്യ എന്ന ആഘോഷപരിപാടിയില്‍ വിവിധ ക്രൈസ്തവ ഇടവകകളുടെ കരോള്‍ സര്‍വീസ്, എക്യുമെനിക്കല്‍ ഗായകസംഘം അവതരിപ്പിച്ച സംഗീതപരിപാടി, വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു. ധ്യാനഗുരു ഫാ. ഡാനി കപ്പൂച്ചിന്‍ ക്രിസ്മസ് സന്ദേശം നല്‍കി. റവ. കെ.എന്‍.ജോണ്‍ അധ്യക്ഷനായി. ഫാ. ജോണ്‍ ടി.വര്‍ഗീസ്, യേശുദാസന്‍ വൈദ്യന്‍, ജേക്കബ് പടിഞ്ഞാറ്റക്കര എന്നിവര്‍ പ്രസംഗിച്ചു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam