പരവൂര്‍ തെക്കുംഭാഗം പുതിയകാവ് ദേവീക്ഷേത്രത്തില്‍ തോറ്റംപാട്ടുത്സവം തുടങ്ങി

Posted on: 23 Dec 2012



പരവൂര്‍: തെക്കുംഭാഗം പുതിയകാവ് ദേവീക്ഷേത്രത്തില്‍ തോറ്റംപാട്ട് ഉത്സവം തുടങ്ങി. നെടുമങ്ങാട് ശ്രീഭദ്രകാളീ തോറ്റംപാട്ട് സമിതിയുടെ നേതൃത്വത്തില്‍ ആശാന്‍ രതീഷ് കുമാറും സംഘവുമാണ് വെള്ളിയാഴ്ച വൈകിട്ട് തോറ്റംപാട്ടിന് ക്ഷേത്ര ബലിക്കല്‍പ്പുരയില്‍ പാടി തുടക്കമിട്ടത്. ഇനിയുള്ള ദിവസങ്ങളില്‍ ദേവിയെ ഉടവാളിലാവാഹിച്ച് നമസ്‌കാര മണ്ഡപത്തിലെ പീഠത്തില്‍ കുടിയിരുത്തിയശേഷം ക്ഷേത്രത്തിന് മുന്നിലൊരുക്കിയ പാട്ടുപുരയിലാകും തോറ്റംപാട്ട് പാടുക.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam