കുടിവെള്ളക്ഷാമം പരിഹരിക്കണം-സോഷ്യലിസ്റ്റ് ജനത

Posted on: 23 Dec 2012ചാത്തന്നൂര്‍: കല്ലുവാതുക്കല്‍, ചിറക്കര, ചാത്തന്നൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സോഷ്യലിസ്റ്റ് ജനത ചാത്തന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജലക്ഷാമം രൂക്ഷമായിട്ടും കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രയോജനവും ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. കുടിവെള്ള വില്പനസംഘങ്ങള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നതില്‍നിന്ന് ഒഴിവാക്കാന്‍ ലോറികളില്‍ വീടുകള്‍ തോറും കുടിവെള്ളം വിതരണം ചെയ്യാന്‍ അധികൃതര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് സോഷ്യലിസ്റ്റ് ജനത ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് വാസുദേവന്‍ പിള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നൗഷാദ് മണ്ണയം, പുഷ്‌കരാക്ഷക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam