പ്ലാവിന്‍മൂട് ക്ഷീരസംഘം തിരഞ്ഞെടുപ്പില്‍ സി. പി. ഐ. വിജയിച്ചു

Posted on: 23 Dec 2012ചാത്തന്നൂര്‍: പ്ലാവിന്‍മൂട് ക്ഷീരോത്പാദക സഹകരണ സംഘം ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സി. പി. ഐ. നേതൃത്വം നല്‍കിയ ക്ഷീര കര്‍ഷക സംരക്ഷണമുന്നണി പാനല്‍ വിജയിച്ചു. സി. പി. എം. നേതൃത്വം നല്‍കിയ ക്ഷീരകര്‍ഷക സഹകരണ മുന്നണിയാണ് പരാജയപ്പെട്ടത്.

തിരഞ്ഞെടുപ്പില്‍ സി.പി.ഐ.യും സി.പി.എമ്മും രണ്ട് പാനലായിട്ടാണ് മത്സരിച്ചത്. 9 അംഗ ഭരണ സമിതിയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കെ. രംഗനാഥന്‍, ജെ. ആനന്ദക്കുറുപ്പ്, ജി. രവീന്ദ്രന്‍, ശ്രീലാല്‍, സന്തോഷ്, ജലജകുമാരി, കെ.പുഷ്പവല്ലി, ജെ.ലീല, ജയന്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam