വീട്ടുപകരണങ്ങള്‍ കയറ്റി പോകുകയായിരുന്ന ലോറി മറിഞ്ഞു

Posted on: 23 Dec 2012ചാത്തന്നൂര്‍: വീട്ടുപകരണങ്ങളും കയറ്റി പോകുകയായിരുന്ന ലോറി മറിഞ്ഞു. ലോറിക്കടിയില്‍പ്പെട്ട ഡ്രൈവറെയും ക്ലീനറെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ദേശീയപാതയില്‍ കാരംകോട് ശീമാട്ടി ജങ്ഷന് സമീപം ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് സംഭവം. പാരിപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. റോഡിന് കുറുകെയാണ് ലോറി മറിഞ്ഞത്. ഡ്രൈവറും ക്ലീനറും ലോറിക്കടിയില്‍പ്പെട്ടു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പോലീസിന്റെ റിക്കവറി വാഹനം ഉപയോഗിച്ച് ലോറി റോഡില്‍നിന്ന് മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam