ചാത്തന്നൂര്‍ മുസ്‌ലിം ജമാ അത്തില്‍ സ്വലാത്ത് വാര്‍ഷികവും ആണ്ടുനേര്‍ച്ചയും

Posted on: 23 Dec 2012ചാത്തന്നൂര്‍: ചാത്തന്നൂര്‍ മുസ്‌ലിം ജമാ അത്തില്‍ ശൈഖ് വലിയുള്ളാഹിയുടെ ആണ്ടുനേര്‍ച്ചയും സ്വലാത്ത് വാര്‍ഷികവും 24ന് തുടങ്ങി 27ന് സമാപിക്കും. ചാത്തന്നൂര്‍ മുസ്‌ലിം ജമാ അത്ത് അങ്കണത്തില്‍ 24ന് 9.30ന് പ്രസിഡന്റ് ടി.എം.ഇക്ബാല്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ഖുര്‍ആന്‍ പാരായണം, മൗലിദ്, സിയാറത്ത്, ദു:ആ മജ്‌ലിസ, 7ന് സ്വലാത്ത് വാര്‍ഷികം കെ.എ.ഇര്‍ഷാദുല്‍ ഖാദിരി ഉദ്ഘാടനം ചെയ്യും. 8ന് ബുര്‍ദാമജ്‌ലിസും നഅത്ത് ശരീഫും 24നും 25നും രാത്രി 7.30ന് മതപ്രഭാഷണം, 27ന് 7ന് സ്വലാത്ത് വാര്‍ഷികത്തോട് അനുബന്ധിച്ചുളള ദുആമജ്‌ലിസിന് ഏരൂര്‍ ഷംസുദ്ദീന്‍ മദനി നേതൃത്വം നല്‍കും.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam