കിഴക്കനേല മാടന്‍കാവ് ക്ഷേത്രത്തില്‍ സപ്താഹം

Posted on: 23 Dec 2012ചാത്തന്നൂര്‍: കിഴക്കനേല മാടന്‍കാവ് മഹാദേവക്ഷേത്രത്തില്‍ സപ്താഹം തുടങ്ങി. അവഭൃഥസ്‌നാന ഘോഷയാത്രയോടെ 26ന് സമാപിക്കും. കിഴക്കനേല കേരളകുമാറാണ് യജ്ഞാചാര്യന്‍.

ക്ഷേത്രം തന്ത്രി മുഖത്തല വൈകുണ്ഠം ഗോവിന്ദന്‍ നമ്പൂതിരി സപ്താഹത്തിന് ദീപം തെളിച്ചു. യജ്ഞാചാര്യന്റെ പ്രഭാഷണവും ഉണ്ടായിരുന്നു. ദിവസവും ആറിന് വിഷ്ണുസഹസ്രനാമജപം, ഗ്രന്ഥനമസ്‌കാരം, 7ന് പ്രസാദവിതരണം, 9ന് പ്രഭാതഭക്ഷണം, 12ന് പ്രഭാഷണം, 6.30ന് ശ്രീകൃഷ്ണാഷ്‌ടോത്തര ശതനാമാര്‍ച്ചന, തുടര്‍ന്ന് ഭജന, പ്രഭാഷണം, 9ന് അത്താഴപൂജ എന്നിവയുണ്ട്.

23ന് 11ന് ഗോവര്‍ദ്ധനപൂജ, 5ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന. 24ന് 11ന് രുക്മീണിസ്വയംവര ഘോഷയാത്ര, 11.45ന് രുക്മീണി സ്വയംവരം. 25ന് 10.30ന് കുചേലാഗമനം, 5ന് ശനീശ്വരപൂജ. 26ന് 9ന് തുളസിപ്പറ സമര്‍പ്പണം, 3ന് അവഭൃഥസ്‌നാന ഘോഷയാത്ര, 4.45ന് കലശാഭിഷേകം, 5ന് യജ്ഞപ്രസാദവിതരണം, ദക്ഷിണ, 6ന് ഭദ്രദീപ സമര്‍പ്പണം എന്നിവയുണ്ടായിരിക്കും.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam