കൊടിമര വൃക്ഷപൂജ ഇന്ന്

Posted on: 23 Dec 2012പരവൂര്‍: പുറ്റിഗല്‍ ദേവീക്ഷേത്രത്തിലെ കൊടിമര നിര്‍മ്മാണത്തിനുള്ള തേക്കുമര ചുവട്ടില്‍ തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള വൃക്ഷപൂജ 23 ന് നടക്കും.

കോന്നിയിലുള്ള 114 ലധികം വര്‍ഷത്തെ പഴക്കമുള്ള തേക്കുമരത്തിന്റെ ചുവട്ടില്‍ തന്ത്രി പൂതക്കുളം നീലമന ഇല്ലത്ത് കെ.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെയും ഉപതന്ത്രി മാവേലിക്കര അരീക്ക ഇല്ലത്ത് അനില്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി ഇടുക്കി കിഴക്കേ മഠം ബിനു ശാന്തിയുടെയും കാര്‍മ്മികത്വത്തില്‍ രാവിലെ 9 മണിക്കാണ് പൂജ.

ക്ഷേത്രത്തില്‍ പരവൂര്‍ കൂനയില്‍ ചപ്പോത്തില്‍ വീട്ടില്‍ കെ.ഹരീന്ദ്രന്‍ പിള്ളയുടെ നേര്‍ച്ചയായിട്ടാണ് പുതിയ കൊടിമരം നിര്‍മ്മിക്കുന്നത്.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam