സ്‌കോളര്‍ഷിപ്പ് വിതരണം ഇന്ന്

Posted on: 23 Dec 2012



പരവൂര്‍: കോട്ടപ്പുറം എന്‍.എസ്.എസ് .കരയോഗത്തിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളുടെ വിതരണം ഞായറാഴ്ച നടക്കും.

കരയോഗ മന്ദിരത്തില്‍ വൈകിട്ട് 4 ന് ചേരുന്ന സ്‌കോളര്‍ഷിപ്പ് വിതരണ സമ്മേളനം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും ചടയമംഗലം എന്‍.എസ്.എസ്. കരയോഗ യൂണിയന്‍ പ്രസിഡന്റുമായ അഡ്വ. ചിതറ എസ്.രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പുകളുടെ വിതരണ ഉദ്ഘാടനം ചാത്തന്നൂര്‍ താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയന്‍ പ്രസിഡന്റ് വി.മോഹന്‍ദാസ് ഉണ്ണിത്താന്‍ നിര്‍വഹിക്കും. യോഗത്തില്‍ കരയോഗം പ്രസിഡന്റ് എസ്.ഭാസ്‌കരന്‍ ആശാന്‍ അധ്യക്ഷത വഹിക്കും.

സ്‌കോളര്‍ഷിപ്പുകള്‍ക്ക് പുറമെ സാമ്പത്തിക സഹായവും ചികിത്സാ സഹായവും വിതരണം ചെയ്യും. അര്‍ഹരായവര്‍ യോഗത്തില്‍ നേരിട്ട് ഹാജരായി ഇത് കൈപ്പറ്റണമെന്ന് കരയോഗം സെക്രട്ടറി ജെ.വിജയന്‍ പിള്ള അറിയിച്ചു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam