കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്

Posted on: 23 Dec 2012ചവറ: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് സാരമായി പരിക്കേറ്റു. ചവറ കുളങ്ങരഭാഗം സ്വദേശി മിഥുന്‍കുമാര്‍(24), പന്മന മേക്കാട് സ്വദേശി അനില്‍ അലക്‌സ്(25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് 4.30ന് ദേശീയപാതയില്‍ കൊറ്റന്‍കുളങ്ങരയ്ക്ക് വടക്കുഭാഗത്തായിരുന്നു അപകടം. കരുനാഗപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ജില്ലാ ആസ്​പത്രിയിലെത്തിച്ചശേഷം കൊല്ലത്തെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ചവറ പോലീസ് കേസെടുത്തു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam