ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തുടങ്ങി

Posted on: 23 Dec 2012



പത്തനാപുരം: ടൗണ്‍ വോളിബോള്‍ ക്ലബിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തുടങ്ങി. പത്തനംതിട്ട ഡിവൈ.എസ്.പി. ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് എം.ഷേക് പരീത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ഹരിപ്രകാശ്, ചിറക്കര ഗോപന്‍, ഷാജഹാന്‍ ചേലക്കോട്, നസീര്‍, സിജി കെ.സാം, മലൂക്കര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam