ഡി.വൈ.എഫ്.ഐ. ധര്‍ണ

Posted on: 23 Dec 2012



പത്തനാപുരം: കുടിവെള്ളക്ഷാമം പരിഹരിക്കുക, തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി അഴിമതി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തലവൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. എസ്.എഫ്.ഐ. പത്തനാപുരം ഏരിയ സെക്രട്ടറി ആര്‍.എല്‍. വിഷ്ണുകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. ഏരിയ കമ്മിറ്റി അംഗം ഗിരീഷ് അധ്യക്ഷത വഹിച്ചു. രാജേഷ്, ആര്‍.എസ്.ബീന, രാജേഷ്, പ്രേം, അനിമോന്‍, രാജേഷ്, ബിനു, അയാസ്, ശ്രീരാജ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam