ഊര്‍ജ്ജ സംരക്ഷണദിനം ആചരിച്ചു

Posted on: 23 Dec 2012പുനലൂര്‍:: എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ പുനലൂര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഊര്‍ജ്ജ സംരക്ഷണദിനം ആചരിച്ചു. കെ.രാജു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പി.രാമസ്വാമിപ്പിള്ള അധ്യക്ഷനായി. നഗരസഭാ മുന്‍ഉപാധ്യക്ഷന്‍ വി.പി.ഉണ്ണിക്കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ എസ്.ബിജു, ശിവശങ്കരന്‍, എന്‍.ജി.സുകുമാരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ജോസ് സെബാസ്റ്റിയന്‍ സ്വാഗതവും വി.രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു. പ്രൊഫ. ഇന്ദിരാദേവി, ഡോ.എം. ജയരാജു, കെ.സോമന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam