ഇസ്‌ലാമിന്റെ വ്യക്തിത്വം നിലനിര്‍ത്തണം -കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി

Posted on: 23 Dec 2012പുനലൂര്‍: മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും പ്രാധാന്യത്തോട് കൂടി മുന്നോട്ട് പോകുമ്പോള്‍ത്തന്നെ ഇസ്‌ലാമിന്റെ വ്യക്തിത്വം നിലനിര്‍ത്താന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് കേരളാ മുസ്‌ലീം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി പറഞ്ഞു.

ഫെഡറേഷന്റെ പത്തനാപുരം താലൂക്ക് കമ്മിറ്റി, അഞ്ചല്‍ തടിക്കാട്ട് സംഘടിപ്പിച്ച ന്യൂനപക്ഷ വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുളത്തൂപ്പുഴ സലീം അധ്യക്ഷനായി. കെ. രാജു. എം. എല്‍. എ, ന്യൂനപക്ഷ ഡയറക്ടര്‍ പി. നസീര്‍, കെ. എ. റഷീദ്, എസ്. താജുദ്ദീന്‍, സുബൈര്‍ നെല്ലിക്കാപ്പറമ്പില്‍, അബ്ബാസ് സേട്ട്, സഞ്ജയ് ഖാന്‍, ഷാജിവാസ്, കെട്ടിടത്തില്‍ സുലൈമാന്‍, വി.എം.സലീം, എ. ജലാലുദ്ദീന്‍ തടിക്കാട്, അബ്ദുള്‍ നവാസ് തുടങ്ങിയവര്‍ സംസാരിച്ചു. കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, യു. നൂറുന്നിസാ ബീഗം, ഷീജ പത്തനാപുരം, ഡോ. മുഹമ്മദ് ഷാഫി, തോട്ടത്തില്‍ ജലീല്‍, ആഷ്‌നാ ഹക്കീം, ആഷ്‌ലി ഹക്കീം, ആഷ്‌നി ഹക്കീം എന്നിവരെ ആദരിച്ചു. വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ക്ക് പുരസ്‌കാരം നല്‍കി.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam