ആര്‍.പി.എല്ലില്‍ സുരക്ഷാപരിശീലനം

Posted on: 23 Dec 2012പുനലൂര്‍: പുനലൂര്‍ ആസ്ഥാനമായുള്ള പൊതുമേഖലാതോട്ടം സ്ഥാപനമായ റിഹാബിലിറ്റേഷന്‍സ് പ്ലാന്‍േറഷന്‍സ് ലിമിറ്റഡിന്റെ ഫാക്ടറി സമുച്ചയത്തില്‍ സുരക്ഷാ പരിശീലനം നടത്തി. ഫാക്ടറി ജീവനക്കാരെ, സ്വന്തം ജീവിതത്തിലും പ്രവൃത്തി മേഖലയിലും സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് വേണ്ടിയായിരുന്നു പരിശീലനം. യന്ത്രങ്ങളെക്കുറിച്ച് ജോയിന്റ് ഡയറക്ടര്‍ പ്രമോദും രാസസുരക്ഷയെക്കുറിച്ച് കെമിക്കല്‍ ഇന്‍സ്‌പെക്ടര്‍ സിയാദും സുരക്ഷാ നിയമത്തെക്കുറിച്ച് ഫാക്ടറി ഇന്‍സ്‌പെക്ടര്‍ ഷാജികുമാറും പ്രഥമശുശ്രൂഷയെക്കുറിച്ച് സൈമണും ക്ലാസ്സെടുത്തു. വിവിധ വിഷയങ്ങളെക്കറിച്ച് പരിശീലനം കൊടുക്കാന്‍ പര്യാപ്തമായ രീതിയില്‍ രൂപകല്പന ചെയ്ത ഹൈടെക് ബസ് ഉപയോഗിച്ചായിരുന്നു പരിശീലനം. കമ്പനിയുടെ ഫിനാന്‍സ് മാനേജര്‍ ജോസ് സെബാസ്റ്റിയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാര്‍, മറീന, ജയപ്രകാശ്, തോമസ്, രാജേന്ദ്രന്‍, വിമല്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam