പുനലൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ ജനവരി മൂന്നുമുതല്‍

Posted on: 23 Dec 2012പുനലൂര്‍: മലങ്കര കത്തോലിക്കാ സഭയുടെ പുനലൂര്‍ - കൊട്ടാരക്കര ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള പുനലൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ ജനവരി മൂന്നു മുതല്‍ ആറുവരെ ചെമ്മന്തൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കും. ദിവസവും സന്ധ്യാനമസ്‌കാരം, ഗാനശുശ്രൂഷ, വചനശുശ്രൂഷ, കുട്ടികള്‍ക്കായുള്ള ഏയ്ഞ്ചല്‍ മീറ്റ്, യുവജന സംഗമം, ധ്യാനം എന്നിവ നടക്കും. കണ്‍വെന്‍ഷനു വേണ്ടി നിര്‍മ്മിക്കുന്ന പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം ഡോ. യൂഹാനോന്‍ മാര്‍ തേവോദോറസ് മെത്രാപ്പൊലീത്ത നിര്‍വഹിച്ചു. ഫാ.വൈ. മാത്യൂസ്, ഫാ.ജി. കോശി, അനീഷ് ഫിലിപ്പ്, ഏബ്രഹാം ഡാനിയേല്‍, എം.എം. അലക്‌സാണ്ടര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി വൈദികരും വിശ്വാസികളും പങ്കെടുത്തു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം

More News from Kollam